ബജാജ് ഫിനാന്‍സിന്റെ രണ്ട് ഡിജിറ്റല്‍ വായ്പകള്‍ ആര്‍ബിഐ നിരോധിച്ചു

  • ആര്‍ബിഐയുടെ ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ബജാജ് ഫിനാന്‍സ് പരാജയപ്പെട്ടതിനാലാണ് നടപടി.

Update: 2023-11-15 15:30 GMT

ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉത്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇഎംഐ കാര്‍ഡ് എന്നിവയ്ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്നു മുതല്‍ (നവംബര്‍ 15) നിര്‍ത്തലാക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലെ സെക്ഷന്‍ 45 എല്‍ (1) (ബി) പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ചാണ് ബജാജ് ഫിനാന്‍സിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ആര്‍ബിഐയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

ആര്‍ബിഐയുടെ ഡിജിറ്റല്‍ വായ്പാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ബജാജ് ഫിനാന്‍സ് പരാജയപ്പെട്ടതിനാലാണ് നടപടി. ബജാജ് ഫിനാന്‍സ് അനുവദിച്ച മറ്റ് ഡിജിറ്റല്‍ വായ്പകളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രധാന വസ്തുതാ പ്രസ്താവനകളില്‍ പോരായ്മകളുണ്ടെന്നും കണ്ടെത്തി. ആര്‍ബിഐയുടെ നിര്‍ദ്ദേശമനുസരിച്ച് പോരായ്മകള്‍ പരിഹരിച്ച ശേഷം ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കും. 

Tags:    

Similar News