ഗൂഗിൾ പേ വഴി എട്ട് ലക്ഷം രൂപ വരെ ഉടനടി വായ്പ

  • ഏതാനും സെക്കൻഡുകൾ കൊണ്ട് ലോൺ അപ്പ്രൂവൽ അറിയാം
  • ശബളം കൂടാതെ ബാങ്ക് ട്രാൻസാക്ഷൻ ഹിസ്റ്ററിയും പരിഗണിച്ചാണ് ലോൺ
  • നീണ്ട കാലാവധി തിരഞ്ഞെടുത്താൽ കുറഞ്ഞ പലിശ
;

Update: 2023-12-28 10:59 GMT
instant loan up to rs 8 lakh through google pay
  • whatsapp icon

ഗൂഗിൾ പേ വഴി എട്ട് ലക്ഷം രൂപ വരെ ഇൻസ്റ്റന്റ് വായ്പ. ലോൺസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി വായ്പ‌യ്ക്ക് അപേക്ഷിക്കാം.

നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് ഹിസ്റ്ററിയുമൊക്കെ പരിശോധിച്ച് എത്ര തുക വരെ അനുവദിക്കുമെന്ന് കാണിക്കും.

നിങ്ങളുടെ ശബളം കൂടാതെ ബാങ്ക് ട്രാൻസാക്ഷൻ ഹിസ്റ്ററി എന്നിവ പരിഗണിച്ചാണ് ലോൺ അപ്പ്രൂവ് ചെയുക. ക്രെഡിറ്റ് സ്കോർ അനുസരിച്ച് പതിനായിരം രൂപ മുതൽ എട്ട് ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ഡി.എം.ഐ ഫിനാൻസ് ഗൂഗ്ൾ പേയും ആയി സഹകരിച്ചാണ് ഈ വായ്പ ലഭ്യമാകുന്നത്.

കുറഞ്ഞ കാലാവധിക്ക് കൂടുതൽ പലിശ നൽകേണ്ടി വരും നീണ്ട കാലാവധി തിരഞ്ഞെടുത്തൽ കുറഞ്ഞ പലിശയും നൽകണം. ആറ് മാസം മുതൽ നാല് വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. ഉയർന്ന ക്രെഡിറ്റ് ഹിസിറ്ററിയും ക്രെഡിറ്റ് സ്കോറുമുള്ളവർക്കും ആണ് കൂടുതൽ തുക വായ്‌പയായി ലഭിക്കുക. നടപടികൾ പൂർത്തിയാക്കിയ ശേഷം ഏതാനും സെക്കൻഡുകൾ കൊണ്ട് ലോൺ അപ്പ്രൂവൽ അറിയാനും തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ലിങ്ക് ചെയ്‌തിട്ടുള്ള അക്കൗണ്ടിലേക്ക് പണം എത്തുകയും ചെയ്യും. 




Tags:    

Similar News