കാലാവസ്ഥാ വ്യതിയാനം, വിള ഇൻഷുറൻസ് ചട്ടങ്ങളിൽ മാറ്റം വരുത്തിയേക്കും
2016 ലാണ് പിഎംഎഫ്ബിവൈ അവതരിപ്പിക്കുന്നത്. പദ്ധതിയില്‍ അംഗമായ കര്‍ഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിള ഇന്‍ഷുറന്‍സാണ് ഈ പദ്ധതി. ഒരോ വര്‍ഷവും ശരാശരി 5.5 കോടി അപേക്ഷകളാണ് പദ്ധതിയില്‍ അംഗമാകാന്‍ ലഭിക്കുന്നത്.
ഡെല്‍ഹി: സമീപകാലത്ത് കാലാവസ്ഥാ പ്രതിസന്ധിയും, ദ്രുതഗതിയിലുണ്ടാകുന്ന സാങ്കേതിക പുരോഗതിയും പരിഗണിച്ച് വിള ഇന്‍ഷുറന്‍സായ പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന(പിഎംഎഫ്ബിവൈ)യില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര കൃഷി വകുപ്പ് സെക്രട്ടറി മനോജ് അഹുജ.
ഈ വര്‍ഷം മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ അധിക മഴയും, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ മഴക്കുറവുമാണുണ്ടായത്. ഇത് നെല്ല്, ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നീ വിളകള്‍ നശിക്കാന്‍ ഇടയാക്കി. പിന്നീടും ഇത്തരം കാലാവസ്ഥ പ്രതിസന്ധികള്‍ വര്‍ധിക്കുകയാണുണ്ടായത്. അതിന്റെ ഫലമായി വിള ഇന്‍ഷുറന്‍സിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചു. വിള ഇന്‍ഷുറന്‍സ് പോലെ രാജ്യത്തെ കര്‍ഷകര്‍ക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ഗ്രാമീണ, കാര്‍ഷിക ഇന്‍ഷുറന്‍സുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2016 ലാണ് പിഎംഎഫ്ബിവൈ അവതരിപ്പിക്കുന്നത്. പദ്ധതിയില്‍ അംഗമായ കര്‍ഷകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിള ഇന്‍ഷുറന്‍സാണ് ഈ പദ്ധതി. ഒരോ വര്‍ഷവും ശരാശരി 5.5 കോടി അപേക്ഷകളാണ് പദ്ധതിയില്‍ അംഗമാകാന്‍ ലഭിക്കുന്നത്. പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മൂന്നാമത്തെ വിള ഇന്‍ഷുറന്‍സുമാണിത്. കര്‍ഷകര്‍ റാബി, ഖാരിഫ് സീസണില്‍ യഥാക്രമം 1.5 ശതമാനം, രണ്ട് ശതമാനം എന്നിങ്ങനെ മാത്രമാണ് പ്രീമിയം നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് പ്രീമിയത്തിന്റെ കൂടുതല്‍ ഭാഗവും നല്‍കുന്നത്. പദ്ധതി ആരംഭിച്ചിട്ട് ആറു വര്‍ഷമാകുമ്പോള്‍, ഈ വര്‍ഷം ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കര്‍ഷകര്‍ 25,186 കോടി രൂപ പ്രീമിയമായി നല്‍കി. ക്ലെയിം ചെയ്ത തുക 1,25,662 കോടി രൂപയുമാണെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.