റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്, എന്‍പിഎസ് : 2023 ലെ മാറ്റങ്ങൾ നിങ്ങളറിയണം
കോവിഡ് പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തിലാണ് സ്വയം പ്രഖ്യാപനത്തിലൂടെ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഭാഗിക പിന്‍വലിക്കലുകള്‍ റെഗുലേറ്റര്‍ അനുവദിച്ചത്. സര്‍ക്കുലര്‍ പ്രകാരം, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ മേഖലയിലെ വരിക്കാരും അവരുടെ അഭ്യര്‍ത്ഥനകള്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസുകള്‍ വഴി സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി.
2022 അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഓരോരുത്തരും പുതിയ വര്‍ഷത്തില്‍ പല തരത്തിലുള്ള തീരുമാനങ്ങളും പദ്ധതികളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും. സാമ്പത്തിക ലോകത്ത് ജനുവരി ഒന്ന് മുതല്‍ പല മാറ്റങ്ങളും വരുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ റിവാര്‍ഡ് പോയിന്റുകള്‍, ഇന്‍ഷുറന്‍സ് പോളിസി, നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഇവയിലെല്ലാം പുതവർഷത്തിൽ പരിഷ്കാരങ്ങളുണ്ട്. അതെന്തൊക്കെയാണെന്നു പരിശോധിക്കാം:
സര്‍ക്കാരുദ്യോഗസ്ഥരാണോ? എന്‍പിഎസ് നിയന്ത്രണമുണ്ട്
നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിന്നും ഓണ്‍ലൈനായി സത്യവാങ്മൂലം നല്‍കി ഭാഗീകമായി തുക പിന്‍വലിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ലഭ്യമാകില്ലെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) അറിയിച്ചു. ഈ മാറ്റം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും, കേന്ദ്ര സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ബാധകമാകും. എന്നാല്‍ സര്‍ക്കാരിതര വരിക്കാര്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ എന്നിവര്‍ക്ക് സത്യവാങ്മൂലം നല്‍കി ഭാഗിക പിന്‍വലിക്കല്‍ സൗകര്യം തുടര്‍ന്നും ആസ്വദിക്കാം.
കോവിഡ് പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തിലാണ് സ്വയം പ്രഖ്യാപനത്തിലൂടെ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഭാഗിക പിന്‍വലിക്കലുകള്‍ റെഗുലേറ്റര്‍ അനുവദിച്ചത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ മേഖലയിലെ വരിക്കാരും അവരുടെ അഭ്യര്‍ത്ഥനകള്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസുകള്‍ വഴി സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി.
ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ കെവൈസി നിര്‍ബന്ധമാക്കും
അടുത്ത മാസം മുതല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി (ഐആര്‍ഡിഎഐ) കെവൈസി നിര്‍ബന്ധമാക്കി . ഉപഭോക്താവിന് പോളിസി നല്‍കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് കമ്പനി അവരുടെ കെവൈസി ഡോക്യുമെന്റുകള്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. ഇത് എല്ലാ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ക്കും ബാധകമാണ്.
റിവാർഡ് പോയിൻറ്
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റ്‌സ് ജനുവരി ഒന്നു മുതല്‍ പുതുക്കുന്നുണ്ട്. ആമസോണില്‍ എസ്ബി എ 'സിംപ്ലി ക്ലിക്ക് / സിംപ്ലി ക്ലിക്ക് അഡ്വാന്റേജ് ' ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റ് 5 X (സാധാരണയായി 5 ശതമാനം റിട്ടേണ്‍) ആക്കി കുറച്ചു. അപ്പോളോ 24X7 , ലെന്‍സ് കാര്‍ട്ട്, ബുക്ക് മൈ ഷോ, ക്ലിയര്‍ ട്രിപ്പ്, എസ്സി ഡിന്നര്‍ എന്നിവയില്‍ കാര്‍ഡ് ഉപയോഗിച്ച സേവനങ്ങള്‍ നേടുമ്പോള്‍ 10 X റിവാര്‍ഡ് പോയിന്റ് ലഭിക്കുന്നത് തുടരും.
എച്ച് ഡിഎഫ്സി കാര്‍ഡ് റിവാര്‍ഡ് പോയിന്റ്
ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിങ് എന്നിവയ്ക്കുള്ള റിവാര്‍ഡ് പോയിന്റ് പ്രതി മാസം എച്ച്ഡിഎഫ് സി സ്മാര്‍ട്ട് ബൈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാത്രമായി പരിമിതപ്പെടുത്തും. ഇന്‍ഫിനിയ കാര്‍ഡുകള്‍ക്ക് 1,50,000, ഡൈനേഴ്സ് ബ്ലാക്കിന് 75,000, മറ്റു കാര്‍ഡുകള്‍ക്ക് 50,000 എന്നിങ്ങനെയാണ് റിവാര്‍ഡ് ലഭിക്കുക.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ദൈന്യം ദിന ഇടപാടുകള്‍ക്കും പ്രതിമാസം ലഭിക്കുന്ന പോയിന്റുകള്‍ ബാങ്ക് പരിമിതപ്പെടുത്തും. ഇന്‍ഫിനിയ, ഡൈനേഴ്സ് ബ്ലാക്, റിഗാലിയ, റിഗാലിയ ഗോള്‍ഡ്, റിഗാലിയ ഫസ്റ്റ്, ബിസിനെസ്സ് റിഗാലിയ, ബിസ്സിനെസ്സ് റിഗാലിയ ഫസ്റ്റ്, ഡൈനേഴ്സ് പ്രിവിലേജ്, ഡൈനേഴ്സ് ക്ലബ് മൈല്‍സ്, ടാറ്റ നിയോ ഇന്‍ഫിനിറ്റി കാര്‍ഡ് എന്നിവ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 2,000 പോയിന്റുകള്‍ ലഭിക്കും. മറ്റു കാര്‍ഡുകള്‍ക്ക് 1,000 പോയിന്റാണ് ലഭിക്കുക. ജനുവരി ഒന്നു മുതല്‍ എച്ച്ഡിഎഫ് സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക അടക്കുകയാണെങ്കില്‍ ഒരു ശതമാനം അധിക തുക ബാങ്ക് ഈടാക്കും. ഈ ഇടപാടിന് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കില്ല.