ഒരു വായ്പ നേടാന്‍ ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ മാത്രം മതിയോ?

  • 500 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ക്രെഡിറ്റ് സ്‌കോറില്‍ വായ്പ ലഭിക്കാൻ സാധ്യത കുറവ്
  • വരുമാനം, ജോലി, വായ്പ-വരുമാന അനുപാതം തുടങ്ങിയവയും സ്വാധീനം ചെലുത്തും
  • ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ അറിയാം

Update: 2023-06-21 14:30 GMT

750നും അതിന് മുകളിലും ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തികള്‍ക്ക് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യം വളരെ അധികമാണ്. വ്യക്തിഗത, ഭവന, കാര്‍ വായ്പകള്‍ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ എന്നത് വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടും. എന്നിരുന്നാലും, 700 ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോര്‍ പൊതുവെ നല്ലതായി കണക്കാക്കപ്പെടുകയും മികച്ച പലിശ നിരക്കില്‍ വായ്പ അനുവദിക്കപ്പെടുകയും ചെയ്യുന്നു. ക്രെഡിറ്റ് സ്‌കോര്‍ 600ന് താഴെയുള്ള സംഖ്യയാണെങ്കിലും ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ ലഭിച്ചേക്കാം. 500 അല്ലെങ്കില്‍ അതില്‍ താഴെ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണ്.

വായ്പ അപേക്ഷകള്‍ അവലോകനം ചെയ്യുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ പരിഗണിക്കുന്ന ഒരേയൊരു ഘടകം ക്രെഡിറ്റ് സ്‌കോര്‍ മാത്രമല്ല. നല്ല ക്രെഡിറ്റ് സ്‌കോറിന് വായ്പ നേടുന്നതിനുള്ള സാധ്യത മെച്ചപ്പെടുത്താന്‍ കഴിയുമെങ്കിലും മറ്റു ഘടകങ്ങളും വായ്പ അനുവദിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നു. വരുമാനം, ജോലി, വായ്പ-വരുമാന അനുപാതം പോലുള്ള ചില നിര്‍ണായക ഘടകങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലോണ്‍ ലഭിച്ചേക്കില്ല.

അതോടൊപ്പം,  ക്രെഡിറ്റ് സ്‌കോര്‍ കണക്കാക്കുമ്പോള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ പേയ്‌മെന്റ് ചരിത്രം, ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ പാറ്റേണ്‍, ക്രെഡിറ്റ് തരം, വായ്പകളുടെ കാലയളവ് എന്നീ അടിസ്ഥന ഘടകങ്ങള്‍ വിലയിരുത്തും. ഈ ഘടകങ്ങളില്‍ ഓരോന്നും ക്രെഡിറ്റ് ഉപഭോഗ സ്വഭാവത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന് നോക്കാം

പേയ്‌മെന്റ് ചരിത്രം: ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്ന ഏറ്റവും നിര്‍ണായക ഘടകങ്ങളിലൊന്നാണിത്. കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ക്രെഡിറ്റ് ബ്യൂറോകള്‍ പേയ്‌മെന്റ് റെക്കോര്‍ഡ് വിലയിരുത്തും. വൈകിയ പേയ്‌മെന്റുകള്‍, ഡിഫോള്‍ട്ടുകള്‍ എന്നിവ നിങ്ങളുടെ സ്‌കോര്‍ ഗണ്യമായി കുറയ്ക്കും.

ക്രെഡിറ്റ് എക്‌സ്‌പോഷര്‍: ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ അല്ലെങ്കില്‍ ക്രെഡിറ്റ് എക്‌സ്‌പോഷര്‍ എന്നത് മൊത്തം ക്രെഡിറ്റ് പരിധിയില്‍ നിന്ന് ഉപയോഗിക്കുന്ന വായ്പയുടെ ശതമാനമാണ്. ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നതിന് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുക. ഉയര്‍ന്ന ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ സാമ്പത്തിക അശ്രദ്ധയുടെ ലക്ഷണമായി കണക്കാക്കപ്പെടും.

ക്രെഡിറ്റ് കാലയളവ്: ക്രെഡിറ്റ് അക്കൗണ്ടുകള്‍ കൈവശം വച്ചിരിക്കുന്ന കാലയളവും ക്രെഡിറ്റ് സ്‌കോറിനെ സ്വാധീനിക്കുന്നു. ദീര്‍ഘവും ആരോഗ്യകരവുമായ ക്രെഡിറ്റ് ഹിസ്റ്ററി ഉത്തരവാദിത്തത്തോടെ വായ്പ കൈകാര്യം ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നത്. ചെറു പ്രായത്തില്‍ ക്രെഡിറ്റ് ഹിസ്റ്ററി നിര്‍മിക്കുന്നത് ഭാവിയില്‍ വായ്പ നേടുന്നതിന് സഹായിക്കും.

ഹാര്‍ഡ് എന്‍ക്വയറി : വായ്പ നല്‍കുന്നതിനുള്ള ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നതിന് ധനകാര്യ സ്ഥാപനം ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനെയാണ് ഹാര്‍ഡ് എന്‍ക്വയറിയായി കണക്കാക്കുന്നത്. ഇവ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ക്രെഡിറ്റ് റിപ്പോര്‍ട്ട് ആക്‌സസ് ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കുകയും ചെയ്യും. ഒന്നിലധികം ഹാര്‍ഡ് എന്‍ക്വയറി സാമ്പത്തിക ഉത്തരവാദിത്വമില്ലായ്മയുടെ സൂചന നല്‍കുന്നതാണ്. ഇത് ക്രെഡിറ്റ് സ്‌കോറിനെയും ക്രെഡിറ്റ് യോഗ്യതയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Tags:    

Similar News