വായ്പയില്‍ സ്ത്രീകള്‍ക്ക് മാത്രം ഇളവുകള്‍: അറിയാം വിശദമായി
- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു സ്ത്രീകളുള്‍പ്പെടെയുള്ള വിവിധ വിഭാഗക്കാര്‍ക്ക് വായ്പയില്‍ ഇളവ് നൽകുന്നത് അനുവദനീയമാണ്
- വായ്പക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വിവിധ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ(NBFC)പലിശ നിരക്കുകള്‍ താരതമ്യം ചെയ്യണം
- എസ് ബി ഐ 5 ബേസിസ് പോയിന്റ് ഇളവോടു കൂടി വനിതകളായ അപേക്ഷകര്‍ക്ക് വായ്പ
സര്‍ക്കാരും ധനകാര്യ സ്ഥാപനങ്ങളും സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക സ്വാശ്രയത്വത്തിനും മുന്‍ഗണന നല്‍കുന്ന കാലമാണ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ പലിശ നിരക്കില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി) ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. സ്ത്രീകള്‍ വായ്പക്കു അപേക്ഷിക്കുമ്പോള്‍ ഇത്തരം ഇളവുകള്‍ പ്രയോജനപ്പെടുത്താം
ഇളവ് നല്‍കുന്ന ബാങ്കുകള്‍
എസ്ബി ഐ, എച്ഡിഎഫ് സി, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. എസ് ബി ഐ 5 ബേസിസ് പോയിന്റ് ഇളവോടു കൂടി വനിതകളായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നുണ്ട്. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ചു 9.15 ശതമാനം മുതല്‍ 10.15 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. എച്ഡിഎഫ്‌സി ബാങ്ക് 5ബേസിസ് പോയിന്റ് ഡിസ്‌കൗണ്ടോടു കൂടി 8.95 ശതമാനം മുതല്‍ 9.85 ശതമാനം വരെ മാത്രമാണ് സ്ത്രീകള്‍ക്കുള്ള വായ്പയുടെ പലിശ കണക്കാക്കുന്നത്.
ഇളവുകള്‍ അനുവദനീയം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു സ്ത്രീകളുള്‍പ്പെടെയുള്ള വിവിധ വിഭാഗക്കാര്‍ക്ക് വായ്പയില്‍ ഇളവ് നൽ കുന്നത് അനുവദനീയമാണ്. അതിനാല്‍ പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് പലിശയിളവ് നല്‍കാറുണ്ട്. വായ്പ തുക,ലോണ്‍ കാലാവധി,ക്രെഡിറ്റ് സ്‌കോര്‍,വരുമാനം, മറ്റു യോഗ്യത മാനദണ്ഡങ്ങള്‍ എന്നിവക്ക് അനുസരിച്ച് ഇളവുകള്‍ കുറഞ്ഞ ബേസിസ് പോയിന്റ് മുതല്‍ ഒരു ശതമാനമോ അതിനു മുകളിലോ ആവാം.
മറ്റു ഇളവുകള്‍
വായ്പക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വിവിധ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ(NBFC)പലിശ നിരക്കുകള്‍ താരതമ്യം ചെയ്യണം. പലിശ നിരക്കിലുള്ള ഇളവ് കൂടാതെ പ്രോസസ്സിംഗ് ഫീ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. ദീര്‍ഘകാല വായ്പാ കാലാവധി ലോണ്‍ ടു വാല്യൂ റേഷ്യോ എന്നിവയിലും പരിഗണന ലഭിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള വായ്പക്ക് അപേക്ഷിക്കുമ്പോള്‍ സ്ത്രീകളായ സംരംഭകര്‍ക്കും അവിവാഹിതകളായ സ്ത്രീകള്‍ക്കും പ്രത്യേകം സ്‌കീമുകളുണ്ട്.
ശ്രദ്ധിക്കേണ്ടവ
വായ്പക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വിവിധ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്യണം. വായ്പയെടുക്കുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ യോഗ്യതക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ള വായ്പ നല്‍കുന്ന ബാങ്കുകളേയോ മറ്റു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേയോ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം