സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലോകബാങ്ക് സഹായം
- കര്‍ഷകര്‍ക്ക് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിന് സഹായം ഉപകരിക്കും
- കാര്‍ഷിക സംരംഭകരെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും
സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതിയുമായി ലോകബാങ്ക്. 9 മില്യണ്‍ ഡോളറിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിലെ കര്‍ഷകര്‍ക്ക് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിനും കാര്‍ഷിക സംരംഭകരെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ബോര്‍ഡ് അംഗീകാരം നല്‍കി. ഏതാണ്ട് നാല് ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
അഗ്രി-ഫുഡ് രംഗത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് , പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ കുറഞ്ഞത് 9 മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായം ലോകബാങ്ക് നല്‍കും. ഏലം, വാനില, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മുന്‍നിര ഉത്പാദകരെന്ന നിലയില്‍ കേരളം മുന്‍ പന്തിയിലാണ്.
എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക രംഗത്തിന് വെല്ലുവിളി ആകുന്ന സാഹചര്യത്തിലാണ് ധനസഹായം.