ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി നിയമിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 5% വര്‍ദ്ധന
- ഇന്ത്യന്‍ കമ്പനികള്‍ക്ക് ജോലിസ്ഥലത്തെ വൈവിധ്യവത്ക്കരണത്തിലുള്ള താത്പര്യമാണ് ഇതിന് കാരണം
- 2023 സാമ്പത്തിക വര്‍ഷത്തില്‍, കോളേജ് കാമ്പസുകളില്‍ നിന്ന് നിയമിച്ച പുതിയ പ്രതിഭകളില്‍ 40 ശതമാനവും സ്ത്രീകളായിരുന്നു
- രാജ്യത്തെ സെന്‍ട്രല്‍, കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ അഞ്ച് സോണുകളിലുമായി 5,50,000 ബിടെക് ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്
മുംബൈ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-23ല്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി സ്ത്രീകളെ നിയമിക്കുന്നതില്‍ 5 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് ജോലിസ്ഥലത്തെ വൈവിധ്യവത്ക്കരണത്തിലുള്ള താത്പര്യമാണ് ഇതിന് കാരണം.
2023 സാമ്പത്തിക വര്‍ഷത്തില്‍, കോളേജ് കാമ്പസുകളില്‍ നിന്ന് നിയമിച്ച പുതിയ പ്രതിഭകളില്‍ 40 ശതമാനവും സ്ത്രീകളായിരുന്നു. മുന്‍ വര്‍ഷത്തെ 35 ശതമാനത്തില്‍ നിന്ന് വലിയ വര്‍ധന രേഖപ്പെടുത്തിയതായി AI- പവര്‍ഡ് റിക്രൂട്ട്മെന്റ് ഓട്ടോമേഷന്‍ സ്ഥാപനമായ ഹയര്‍പ്രോ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
രാജ്യത്തെ സെന്‍ട്രല്‍, കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ അഞ്ച് സോണുകളിലുമായി 5,50,000 ബിടെക് ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം, ഐടി, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ് , റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലേക്കുള്ള കാമ്പസ് റിയര്‍ പരീക്ഷകളില്‍ ഭൂരിഭാഗം സ്ത്രീകളും പങ്കെടുത്തിരുന്നു.
ഡാറ്റ കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍, കാമ്പസ് റിക്രൂട്ട്മെന്റില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഐടി സേവനങ്ങളാണ് ചാര്‍ട്ടില്‍ ഒന്നാമതെത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അഞ്ച് സോണുകളില്‍ ദക്ഷിണേന്ത്യയിലാണ് 2022-23 ലെ കാമ്പസ് നിയമന പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 39 ശതമാനമാണിത്.
അതേസമയം, കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറ്റവും കുറഞ്ഞ പങ്കാളിത്തം രേഖപ്പെടുത്തി. കാമ്പസ് നിയമനത്തിന് 24 ശതമാനം, പടിഞ്ഞാറന്‍ മേഖല 34 ശതമാനവും മധ്യമേഖല 28 ശതമാനവും വടക്കന്‍ മേഖലയില്‍ 27 ശതമാനവും സ്ത്രീ പങ്കാളിത്തം റിപ്പോര്‍ട്ട് ചെയ്തു.