മഴയുടെ കുറവ് കാർഷിക മേഖലയെ ബാധിക്കും, സർക്കാർ കർഷകരെ സഹായിക്കും : നിർമല സീതാരാമൻ

  • 10 ലക്ഷം കോടിടെ ആസ്തി വികസന ചെലവഴിക്കല്‍ ഫലം കാണിച്ചു തുടങ്ങി
  • പ്രത്യക്ഷ നികുതി ശേഖരണത്തില്‍ ഒരു ശതമാനം പോലും കുറവില്ല

Update: 2023-09-18 09:20 GMT

ഉത്സവ സീസൺ  സമ്പദ് വ്യവസ്ഥക്കു കൂടുതൽ ഉണർവ് നൽകുമെന്നും, പണപ്പെരുപ്പം നിയന്ത്രക്കുന്ന  കാര്യത്തിൽ  സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജി-20യില്‍ ഇന്ത്യ അതിന്റെ എല്ലാ മേഖലകളിലെയും പ്രത്യേകിച്ച് നയതന്ത്രം, ധനകാര്യം എന്നിങ്ങനെയുള്ള മേഖലകളിലെയും അവസരം വിനിയോഗിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു. ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച ചര്‍ച്ചകളില്‍ ആഗോളതലത്തില്‍ തന്നെ നിര്‍ണ്ണായക ഘടകങ്ങളായ ഭക്ഷ്യ സുരക്ഷ, ഊര്‍ജ്ജ സുരക്ഷ, രാസവളം സുരക്ഷ എന്നിവയെല്ലാം സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇത് എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണ്.

. വരുമാന ശേഖരണത്തിലാണ് സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ച നില നിൽക്കുന്നത്.കേന്ദ്ര- സംസ്ഥാന തലങ്ങളിലെ  ആസ്തി വികസന ചെലവ്  കേന്ദ്ര സര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. റെയില്‍വേ, പ്രതിരോധം തുടങ്ങിയ വന്‍കിട മേഖലകളെല്ലാം അതിവേഗം വളര്‍ച്ച നേടി മുന്നേറുകയാണെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ വളർച്ചാ വേഗം നിലനിര്‍ത്താനായി ലക്ഷ്യമിട്ട 10 ലക്ഷം കോടി രൂപയുടെ ആസ്തി വികസന ചെലവഴിക്കല്‍ ഫലം കാണിച്ചു തുടങ്ങിയിട്ടുണ്ട്. സർക്കാർ  പഴുതകളില്ലാതെ നികുതി ശേഖരണം നടത്തി. പ്രത്യക്ഷ നികുതി ശേഖരണത്തില്‍ ഒരു ശതമാനം പോലും കുറവ് വരുത്തിയിട്ടില്ല. നികുതിയടയ്ക്കല്‍ സുഗമമാക്കാൻ കഴിഞ്ഞതോടെയാണ് ഇതിനു കഴിഞ്ഞത്.. ഇത് മാത്രമാണ് ഫലം നല്‍കിയതെന്ന് കരുതരുത്. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, പുതിയ മറ്റു മേഖലകളും എങ്ങനെയാണ് സജീവമാകുന്നതെന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.ഉത്സവ സീസണോടനുബന്ധിച്ച് പാസഞ്ചര്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നിരിക്കുകയാണ്. ഇതൊക്കെയും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന ഘടകങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിങ്ങനെ നിക്ഷേപകര്‍ വലിയ താല്‍പര്യം കാണിക്കാതിരുന്ന മേഖലകളിലേക്കും ഇപ്പോള്‍ നിക്ഷേപം വരുന്നുണ്ട്. പുതിയതും വലുതുമായ മേഖലകളിലേക്ക് സ്വകാര്യ നിക്ഷേപം വരുന്നത് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ കാര്യമാണ്. കാര്‍ഷിക മേഖലയെ മഴയുടെ ലഭ്യത കാര്യമായി തന്നെ ബാധിക്കും. അത് പയര്‍ വര്‍ഗങ്ങളുടെയും, എണ്ണക്കുരുക്കളുടെയും ഉത്പാദനത്തെ എത്രമാത്രം ബാധിക്കുമെന്ന് മാത്രമല്ല ഞങ്ങള്‍ പരിഗണിക്കുന്നത്. അതിനൊപ്പം ഏതൊക്കെ വിളകളെ എത്രത്തോളം മോശമായി ബാധിക്കും. അത് സര്‍ക്കാരിന്റെ ബഫര്‍ സ്റ്റോക്കുകള്‍ക്ക് പിന്തുണ നല്‍കേണ്ട നിലയിലാണോ എന്നതൊക്കെയും പരിഗണിക്കും. ഏതെങ്കിലും തരത്തില്‍ മോശമായി ബാധിക്കുമെങ്കില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതോടൊപ്പം കര്‍ഷകരെ സഹായിക്കാനും സർക്കാർ  തയ്യാറാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ക്രിപ്‌റ്റോയുടെ കാര്യത്തില്‍ ഒരിക്കലും ഒരു രാജ്യത്തിന് ഒറ്റയ്ക്ക തീരുമാനമെടുക്കാനോ ചട്ടക്കൂട് തീര്‍ക്കാനോ കഴിയില്ല. ആഗോള തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെയെ ഇത് സാധ്യമാകു. പണപ്പെരുപ്പം സ്ഥിരമായി വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്. പക്ഷേ,മോദി സര്‍ക്കാര്‍ അത് നേരിടുന്നതില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ വിജയിച്ചിട്ടുണ്ട്. പക്ഷേ, അതിനെതിരെ പോരാടുന്നത് അവസാനിപ്പിക്കാറായിട്ടില്ല. ഇനിയും പോരാടികൊണ്ടേയിരിക്കണമെന്നും പറഞ്ഞ മന്ത്രി പാചകവാതകത്തിന്റെയും ഡീസല്‍, പെട്രോള്‍ എന്നിവയുടെയും വില ഞങ്ങള്‍ ഒന്നോ രണ്ടോ തവണ കുറച്ചിട്ടുണ്ട്. പക്ഷേ, എന്നിട്ടും കുറയ്ക്കാത്ത സംസ്ഥാനങ്ങളുണ്ടെന്നും ആരോപിച്ചു.

രാസവളങ്ങളുടെ കാര്യത്തില്‍ കര്‍ഷകരെ ഭാരപ്പെടുത്തരുത് എന്നാണ് ഞങ്ങളുടെ നിലപാട്. രണ്ട് വര്‍ഷം മുമ്പ് വില പത്ത് മടങ്ങ് വര്‍ധിച്ചപ്പോള്‍ ആ ഭാരം സര്‍ക്കാര്‍ ഏറ്റെടുത്തു. എല്‍പിജി വില വര്‍ധിച്ചപ്പോള്‍ ഉജ്ജ്വല അക്കൗണ്ടു ഉടമകൾക് മാത്രമല്ല മറ്റ് അക്കൗണ്ടുടമകള്‍ക്കും സബ്‌സിഡി പ്രഖ്യാപിച്ചു. 7.5 ദശലക്ഷം പുതിയ അക്കൗണ്ടുകളാണ് പുതിയതായി പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തിയത്.


Tags:    

Similar News