19 വൻകിട ബ്രാൻഡുകളുടെ മാലിന്യങ്ങൾ കംബോഡിയായിലെ ഇഷ്ടിക ചൂളകൾക്ക് ഇന്ധനം
- 19 അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ കംബോഡിയയിലെ ഇഷ്ടിക ഫാക്ടറികളിലെ ചൂളകൾക്ക് ഇന്ധനം
- വസ്‌ത്രമാലിന്യം കത്തിക്കുന്നത് തലവേദനയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു
- അമോണിയയുൾപ്പെടെയുള്ള വിഷ രാസവസ്തുക്കൾ വസ്ത്രാവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നു
കംബോഡിയയിലെ ഇഷ്ടിക ഫാക്ടറികളിലെ ചൂളകളിൽ ഇന്ധനമായി അഡിഡാസും, വാൾമാർട്ടും ഉൾപ്പെടെ 19 അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിക്കുന്നുവെന്നും ഇത് തൊഴിലാളികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പ്രാദേശിക മനുഷ്യ അവകാശ ഗ്രൂപ്പിൻ്റെ റിപ്പോർട്.
ഏപ്രിൽ-സെപ്തംബർ മാസങ്ങളിൽ കംബോഡിയായുടെ തലസ്ഥാനമായ പിനോം പെൻ, അയൽ പ്രിവശ്യയായ കണ്ടൽ എന്നിവിടങ്ങളിലെ 21 ഇഷ്ടിക ഫാക്ടറികൾ സന്ദർശിച്ച് അവിടെത്തെ തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളുടെ വെളിച്ചത്തിലാണ് കംബോഡിയൻ ലീഗ് ഫോർ ദ പ്രൊമോഷൻ ആൻഡ് ഡിഫൻസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിൻ്റെ (ലിക്കാഡോ) റിപ്പോർട്ട്.
അഡിഡാസ്, സി ആ ൻഡ് എ, ഡിസ്നി, എൽപിപി, ഗ്യാപ്പ്, ഓൾഡ് നേവി, അത്‌ലറ്റ, കാർബൺ, കിയാബി, ലുലുലെമോൻ അത്‌ലറ്റിക്ക, ലിഡൽ സ്റ്റിഫ്‌റ്റംഗ് , വാൾമാർട്ടിൻ്റെ നോ ബൗണ്ടറീസ്, പ്രൈമാർക്ക്, റീബോക്ക്, സ്വെറ്റി ബെറ്റി, ടില്ലി എൻഡ്യൂറബിൾസ്, അണ്ടർ ആർമർ, വീനസ് ഫാഷൻ എന്നീ ബ്രാൻഡുആളുടെ പേരുകളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് .
വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ, ബ്രാൻഡുകളിൽ നിന്നുള്ള മറ്റ് പാഴ് വസ്തുക്കൾ എന്നീ ഉപഭോക്തൃ വസ്ത്ര മാലിന്യങ്ങൾ ( പ്രീ കൺസ്യൂമർ വേസ്റ്റ്) ഏഴ് ഫാക്ടറികളിൽ കത്തിക്കുന്നതായി കണ്ടെത്തി. ഇന്ധനച്ചെലവ് ലാഭിക്കുന്നതിനായിട്ടാണ് ഫാക്ടറികൾ വസ്ത്രമാലിന്യം ഇന്ധനങ്ങളായി ഉപയിഗിക്കുന്നത്.
വസ്‌ത്രമാലിന്യം കത്തിക്കുന്നത് തലവേദനയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി നിരവധി തൊഴിലാളികൾ പറഞ്ഞു . ഗർഭിണികൾക്കിത് അസ്വസ്ഥത ഉണ്ടാക്കുന്നതായും തൊഴിലാളികൾ റിപ്പോർട്ട് ചെയ്തു.
2020-ലെ യു.എൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഇൻ്റേണൽ പഠനമനുസരിച്ച്, ജ്വലന സാഹചര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ, വസ്ത്രമാലിന്യം കത്തിക്കുന്നത് മനുഷ്യർക്ക് ദോഷകരമായ വിഷ വസ്തുക്കൾ പുറത്തുവിടും. കൂടാതെ ഇതിൽ നിന്നുണ്ടാകുന്ന ചാരം മലിനീകരണ സാധ്യത ഉയർത്തുന്നു. ഈ വിഷ പദാർത്ഥങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ഡയോക്സിൻ ഉൾപ്പെടുന്നുവെന്നും ഈ പഠനത്തിൽ പറയുന്നു.
ക്ലോറിൻ ബ്ലീച്ച്, ഫോർമാൽഡിഹൈഡ്, അമോണിയ എന്നിവയുൾപ്പെടെയുള്ള വിഷ രാസവസ്തുക്കളും ഡൈയിംഗ്, പ്രിന്റിംഗ് പ്രക്രിയകളിൽ ഉപയോഗിക്കുന്ന ഹെവി ലോഹങ്ങൾ, പിവിസി, റെസിൻ എന്നിവയും വസ്ത്ര അവശിഷ്ടങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് ലണ്ടൻ സർവകലാശാലയിലെ റോയൽ ഹോളോവേയിലെ യുകെ അക്കാദമിക് വിദഗ്ധർ 2018-ൽ നടത്തിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. ഇഷ്ടിക ഫാക്ടറിയിലെ തൊഴിലാളികൾ പതിവായി മൈഗ്രെയ്ൻ, മൂക്കിൽ രക്തസ്രാവം, മറ്റ് രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തതായും ഈ റിപ്പോർട്ടിൽ പറയുന്നു.
കംബോഡിയയിലെ ഇഷ്ടിക ചൂളകളിലേക്ക് മാലിന്യം വഴിതിരിച്ചുവിടുന്നുണ്ടോ എന്നറിയാൻ അഡിഡാസ് അന്വേഷണം ആരംഭിച്ചതായി പറഞ്ഞു. അഡിഡാസ് കംബോഡിയയിൽ പിന്തുടരുന്ന പാരിസ്ഥിതിക നടപടികൾ അനുസരിച്ചു വസ്ത്ര വിതരണക്കാരിൽ നിന്നുള്ള എല്ലാ പാഴ് വസ്തുക്കളും വായു ഗുണനിലവാര നിയന്ത്രണങ്ങളുള്ളതുമായ അംഗീകൃത മാലിന്യ-ഊർജ്ജ പ്ലാൻ്റിലേക്കോ അല്ലെങ്കിൽ സർക്കാർ ലൈസൻസുള്ള റീസൈക്ലിംഗ് സെൻ്ററുകളിലേക്കോ മാത്രമേ നീക്കം ചെയ്യാവു എന്ന് അതിന്റെ പ്രാദേശിക നിർമ്മാതാക്കൾക്ക് കർശന നിദ്ദേശം നല്കിയിട്ടുണ്ടന്നു കമ്പനി അവകാശപ്പെടുന്നു.