അഞ്ചാം ലാഭവിഹിതം, വേദാന്ത വക 7,321 കോടി രൂപ

ഈ സാമ്പത്തിക വർഷത്തിൽ ലാഭ വിഹിത ഇനത്തിൽ മാറ്റി വച്ചത് 37,730 കോടി രൂപ;

Update: 2023-03-29 05:01 GMT
vedantas fifth dividend of rs20.50 per share
  • whatsapp icon

വേദാന്ത ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചു. 1 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 20 .50 രൂപ നിരക്കിൽ 7,621 കോടി രൂപയുടെ ലാഭവിഹിതമാണ് നൽകുന്നത്. ലാഭ വിഹിതം നൽകുന്നതിന്റെ റെക്കോർഡ് തിയ്യതിയായി ഏപ്രിൽ 7 നു നിശ്ചയിച്ചിട്ടുണ്ട്.

ഇത് കൂടി നൽകുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ അനിൽ അഗർവാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ്, ലാഭ വിഹിത ഇനത്തിൽ മാത്രമായി വിതരണം ചെയുന്ന തുക 37,730 കോടി രൂപയാകും. ലാഭ വിഹിതമായി നൽകുന്ന കമ്പനിയുടെ എക്കാലത്തെയും ഉയർന്ന തുകയാണിത്.

വേദാന്തയുടെ 70 ശതമാനം ഓഹരികൾ കൈവശം വച്ചിട്ടുള്ള വേദാന്ത റിസോഴ്സിന് നിലവിലുള്ള അവരുടെ 11.8 ബില്യൺ കോടി രൂപയുടെ ബാധ്യത തിരിച്ചടക്കുന്നതിന് ഈ തുക വിനിയോഗിക്കാൻ കഴിയും.

വേദാന്ത ലിമിറ്റഡിന്റെ ഏകീകൃത ബാധ്യത 53,581 കോടി രൂപയാണ്. കമ്പനിയുടെ വിപണി മൂല്യം 1.01 ട്രില്ല്യൺ രൂപയാണ്. ഈ വർഷം ജനുവരി മുതൽ കമ്പനിയുടെ വിപണിമൂല്യത്തിൽ 13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

ഇതുവരെ നാലു തവണയായി ഓഹരി ഒന്നിന് 81 രൂപയാണ് ലാഭ വിഹിത ഇനത്തിൽ നൽകിയിട്ടുള്ളത്. അഞ്ചാമത്തെ കൂടി നൽകുന്നതോടെ ഇത് 101.5 രൂപയാകും.

വേദാന്തയുടെ ഉപ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്കും ഈ വർഷം ലാഭ വിഹിതമായി 32000 കോടി രൂപയാണ് മാറ്റി വച്ചത്.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കീ മാനേജേരിയൽ പേർസണൽ തസ്തികകളിൽ പ്രവർത്തിച്ചിരുന്ന അജയ് ഗോയലിന്റെ രാജിക്കും  ബോർഡ് അംഗീകാരം നൽകി.

Tags:    

Similar News