കേരളത്തിലെ വന്ദേ ഭാരത് സമയക്രമത്തിൽ മാറ്റം

  • നാളെ മുതൽ പുതിയ സമയക്രമത്തിലാവും സർവീസ് നടത്തുക.
;

Update: 2023-10-22 09:14 GMT
kookippanji vande bharat time schedule change
  • whatsapp icon

തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർഗോഡേക്കും അവിടെ നിന്ന്   സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി റെയിൽവേ. നാളെ മുതൽ പുതിയ സമയക്രമത്തിലാവും സർവീസ് നടത്തുക. വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചതോടു കൂടിയാണ് സമയ ക്രമത്തിലും മാറ്റം വരുത്തിയിരിക്കുന്നത്.

നാളെമുതൽ അഞ്ചുമിനിറ്റ് നേരത്തെയാവും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. രാവിലെ 5 .20 ന് പുറപ്പെട്ടിരുന്ന ട്രെയിൻ നാളെമുതൽ രാവിലെ 5 .15 ന് സർവീസ് ആരംഭിക്കും. 6 .03 ന് കൊല്ലത്തെത്തുന്ന വന്ദേ ഭാരത് രണ്ടു മിനിട്ട് ചിലവഴിച്ച ശേഷം 6 .05 ന് പുറപ്പെട്ട് 6 .53ന് ചെങ്ങന്നൂരിൽ എത്തിച്ചേരും. രണ്ടു മിനിട്ടാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. കോട്ടയത്തും , എറണാകുളത്തും എത്തിച്ചേരുന്ന സമയത്തിൽ മാറ്റമില്ല.

തൃശ്ശൂരിൽ വന്ദേ ഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 9 .30 ന് എത്തിച്ചേരുന്ന ട്രെയിൻ ഒരുമിനിട്ടു അധികം ചിലവഴിക്കും. നേരത്തെ സ്റ്റേഷനിൽ രണ്ടു മിനിറ്റായിരുന്നു അനുവദിച്ചിരുന്നത്. നാളെ മുതൽ തൃശ്ശൂരിൽ നിന്ന് 9 .33 ന് ആവും പുറപ്പെടുക.

മടക്കയാത്രയിൽ കാസർഗോഡ് മുതൽ തൃശൂർ വരെ സമയക്രമത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ 6 .10 ന് എത്തിച്ചേരുന്ന ട്രെയിൻ ഒരു മിനിട്ട് അധികം നിർത്തിയിടും. തുടർന്ന് 6 .13 ന് പുറപ്പെടും. എറണാകുളത്തും,കോട്ടയത്തും എത്തിച്ചേരുന്ന സമയത്തിൽ മാറ്റമില്ല. 8 .46 ന് ചെങ്ങന്നൂരിൽ എർത്തിച്ചേരുന്ന ട്രെയിൻ 8 .48 ന് പുറപ്പെടും. 9 .34 ന് കൊല്ലത്തു എത്തിച്ചേരുന്ന വന്ദേ ഭാരത് അവിടെ നിന്ന് 9.36 ന്പുറപ്പെട്ട് പതിവ് സമയത്തിൽ നിന്ന് അഞ്ചു മിനിട്ട് വൈകി 10.40നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുക.

Tags:    

Similar News