ഇത് ഒന്ന് ചെയ്തു നോക്കു ലാപ്ടോപ് ഇനി ഹാങ്ങാവില്ല ; പരിഹാരം നിങ്ങളുടെ കൈയ്യിൽ തന്നെയുണ്ട്
- പല വിലയ്ക്കും ഇന്ത്യൻ വിപണിയില്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണെങ്കിലും 30,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന ലാപ്ടോപ്പുകള്‍ ആയിരിക്കും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുക
- ആനാവശ്യമായി നിരവധി ഫയലുകളും ക്യാഷെകളും എല്ലാം അടിഞ്ഞുകൂടിയിരിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്
- നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതായിരിക്കും. പല തരത്തിലുള്ള അപകടങ്ങളില്‍ നിന്ന് ഇവ നിങ്ങളുടെ ഉപകരണത്തിനെ സംരക്ഷിക്കുന്നതായിരിക്കും
;

പഠന ആവിശ്യങ്ങള്‍ക്കും ജോലി ആവിശ്യങ്ങള്‍ക്കുമായി എല്ലാം ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ലാപ്ടോപ്പിനെ ആണ് ആശ്രയിക്കുന്നത്.സാംസങ്, ആപ്പിള്‍, ലെനോവ, എച്ച്‌പി, ഡെല്‍ എന്ന് തുടങ്ങി നിരവധി പ്രമുഖ ടെക് കമ്പിനികളെല്ലാം തങ്ങളുടെ ലാപ്ടോപ്പുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇക്കാലത്ത് ഏറെ പ്രയോജനപ്പെടുന്ന ഗാഡ്ജറ്റുകൂടിയാണ് ഇവ. സ്മാർട്ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ സ്ക്രീൻ, ഉയർന്ന പെർഫോമൻസ്, കൂടുതല്‍ സ്റ്റോറേജ് എന്നിവയെല്ലാം ലാപ്ടോപിനെ കൂടുതല്‍ മികച്ചതാക്കി മാറ്റുന്നു. പല വിലയ്ക്കും ഇന്ത്യൻ വിപണിയില്‍ ലാപ്ടോപ്പുകള്‍ ലഭ്യമാണെങ്കിലും 30,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന ലാപ്ടോപ്പുകള്‍ ആയിരിക്കും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുക.നിങ്ങളുടെ ഉപയോഗം അനുസരിച്ച് വേണം ലാപ്ടോപ്പുകള്‍ തിരഞ്ഞെടുക്കാൻ വളരെ കുറച്ച് മാത്രം ഉപയോഗമെ നിങ്ങള്‍ക്ക് ആവിശ്യമുള്ളു എങ്കില്‍ വില കുറഞ്ഞ ഏതെങ്കിലും ബേസിക് ലാപ്ടോപ്പുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. എന്നാല്‍ ലാപ്ടോപ്പുകള്‍ കൊണ്ട് കൂടുതല്‍ ഉപയോഗം നിങ്ങള്‍ ലക്ഷ്യമിടുന്നുണ്ട് എങ്കില്‍ അത്യാവശ്യം ഭേദപ്പെട്ട പെർഫോമൻസുള്ള ലാപ് തന്നെ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ്ജറ്റ് ലാപ്ടോപ്പുകള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് പെർഫോമൻസ് സ്പീഡ് കുറയുന്നത്. ഉപകരണം വാങ്ങി ആദ്യ നാളുകളില്‍ മികച്ച പ്രകടനം ആയിരിക്കും ഇവ കാഴ്ച വെയ്ക്കുന്നത്. എന്നാല്‍ അല്‍പ നാളുകള്‍ക്ക് ശേഷം ഇതിന്റെ പെർഫോമൻസ് കുറഞ്ഞ് പതിയെ ഹാങ് ആകാൻ തുടങ്ങുന്നു. ആനാവശ്യമായി നിരവധി ഫയലുകളും ക്യാഷെകളും എല്ലാം അടിഞ്ഞുകൂടിയിരിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.വളരെ എളുപ്പത്തില്‍ തന്നെ നമ്മുക്ക് ഈ പ്രശ്നങ്ങള്‍ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്
എങ്ങനെ പ്രവർത്തിക്കും CMD
ആദ്യം നിങ്ങളുടെ ലാപ്ടോപ്പിന്റെ സർച്ച് ബാറില്‍ സിഎംഡി (CMD) എന്ന് സർച്ച് ചെയ്യുക. ഇപ്പോള്‍ ഇതിന്റെ സർച്ച് റിസള്‍ട്ടായി നിരവധി ഓപ്ഷനുകളില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതായിരിക്കും. ഇതില്‍ നിന്ന് കമാന്റ് പ്രോംപ്റ്റ് എന്ന ഓപ്ഷനിലെ റണ്‍ ആസ് അഡ്മിനിസ്ട്രേറ്റർ എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന ഓപ്ഷനില്‍ നിന്ന് യെസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇപ്പോള്‍ മറ്റൊരു വിൻഡോ നിങ്ങളുടെ ലാപ്ടോപ്പിന്റെ സ്ക്രീനില്‍ തെളിയുന്നതായിരിക്കും. ഇതില്‍ കുറച്ചു കമാന്റുകള്‍ നമ്മള്‍ തന്നെ നല്‍കേണ്ടതുണ്ട്. c:Windowssystem32> ഇത്തരത്തില്‍ ഒരു ഭാഗം കാണാൻ സാധിക്കുന്നതാണ്. ഈ കോഡിന് കൂടെയാണ് നമ്മള്‍ പുതിയതായി കമാന്റ് നല്‍കേണ്ടത്. sfc/scannow എന്നതാണ് നമ്മള്‍ നല്‍കേണ്ട കമാന്റ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഉപകരണത്തില്‍ സ്കാനർ റണ്ണാകുന്നത് കാണാൻ സാധിക്കുന്നതാണ്.ഇത് 100 ശതമാനം ആകുന്നത് വരെ കാത്തിരിക്കുക. ഇത് 100 ശതമാനം ആയിക്കഴിഞ്ഞാല്‍ പിന്നീട് നേരത്തെ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ക്ക് അനുഭവപ്പെടില്ല. ശേഷം ഉയർന്ന പെർഫോമൻസ് സ്പീഡ് നിങ്ങള്‍ക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. ആവിശ്യമില്ലാത്ത ഫയലുകള്‍ ഇല്ലാതാക്കുകയും ശരിയായ രീതിയില്‍ ഫയലുകളെ പ്ലെയ്സ് ചെയ്തുമാണ് ഈ സ്കാനർ ഇതിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചത്. വെറും രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ഇത്തരത്തില്‍ നിസാരമായി ലാപ്ടോപ്പിന്റെ ഹാങ് പ്രശ്നങ്ങള്‍ ഒഴിവാക്കാം
കൂടുതൽ എന്ത് ചെയ്യാനാകും
നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതായിരിക്കും. പല തരത്തിലുള്ള അപകടങ്ങളില്‍ നിന്ന് ഇവ നിങ്ങളുടെ ഉപകരണത്തിനെ സംരക്ഷിക്കുന്നതായിരിക്കും. മികച്ച ഒരു ആന്റിവൈറസ് ഇൻസ്റ്റാള്‍ ചെയ്യുന്നതും പല തരത്തിലുള്ള മാല്‍വെയർ ആക്രമണങ്ങളില്‍ നിന്ന് നിങ്ങളുടെ ലാപ്ടോപ്പിനെ സംരക്ഷിക്കുന്നതായിരിക്കും. നിലവലില്‍ മാല്‍വെയറുകളുടെ സഹായത്തോടെയാണ് സൈബർ ക്രിമിനലുകള്‍ ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തുന്നത്.