ട്രംപിന്റെ വിജയം ഐടി മേഖലക്ക് കരുത്തേകുമെന്ന് വിലയിരുത്തല്‍

  • ഇന്ത്യന്‍ സാങ്കേതിക മേഖലയുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്.
  • അമേരിക്കന്‍ ജിഡിപിയിലേക്ക് 80 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സാങ്കേതിക മേഖലയുടെ സംഭാവന

Update: 2024-11-07 10:18 GMT

ട്രംപിന്റെ വിജയം ഇന്ത്യയുടെ ഐടി വ്യവസായത്തിനും, സ്റ്റാര്‍ട്ടപ്പുകളും, ക്രിപ്റ്റോ വിപണിക്കും അനുകൂലമാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ 254 ബില്യണ്‍ ഡോളര്‍ വരുന്ന സാങ്കേതിക മേഖലയുടെ ഏറ്റവും വലിയ വിപണിയാണ് യു.എസ്. അമേരിക്കന്‍ ജിഡിപിയിലേക്ക് 80 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സാങ്കേതിക മേഖലയുടെ സംഭാവന.

യുഎസ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കമ്പനികളെ പിന്തുണയ്ക്കുന്നതിലും ഇന്ത്യന്‍ ഐടി വ്യവസായം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സൂചനയുണ്ട്.

ട്രംപിന്റെ വരവോടെ ചൈനയുടെ സാമ്പത്തിക സ്വാധീനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രംപിന്റെ ബിസിനസ്സ് അനുകൂല നിലപാട് പ്രതിരോധവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍, ഊര്‍ജ്ജം, ചരക്ക് തുടങ്ങിയ മേഖലകളെയും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, ട്രംപിന്റെ വിജയത്തോടെ ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.

Tags:    

Similar News