ചൂടില്‍ ' സ്പിരിറ്റ് ' നഷ്ടപ്പെടുന്നു; പാലക്കാട് കള്ള് ഉല്‍പ്പാദനം ഇടിഞ്ഞു

  • ദിവസേന ശരാശരി 2 മുതല്‍ 2.5 ലിറ്റര്‍ വരെ കള്ള് ഉല്‍പ്പാദിപ്പിച്ചിരുന്ന തെങ്ങില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത് 1-1.5 ലിറ്റര്‍
  • മാര്‍ച്ച് 21 വ്യാഴാഴ്ച താപനില രേഖപ്പെടുത്തിയത് 41 ഡിഗ്രി സെല്‍ഷ്യസ്
  • ഏപ്രില്‍ പകുതിയോടെ ഉല്‍പ്പാദനം ഇനിയും കുറയാന്‍ സാധ്യത
;

Update: 2024-03-25 06:44 GMT
ചൂടില്‍  സ്പിരിറ്റ്  നഷ്ടപ്പെടുന്നു; പാലക്കാട് കള്ള് ഉല്‍പ്പാദനം ഇടിഞ്ഞു
  • whatsapp icon

സംസ്ഥാനത്ത് താപനില ഉയര്‍ന്നത് കള്ള ഉല്‍പ്പാദനത്തെ ദോഷകരമായി ബാധിച്ചു. തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നത്.

പാലക്കാട് ജില്ലയില്‍ മാര്‍ച്ച് 21 വ്യാഴാഴ്ച താപനില രേഖപ്പെടുത്തിയത് 41 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

സംസ്ഥാനത്ത് കള്ളിന്റെ ഹബ്ബ് എന്ന് അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ കള്ള് ഉല്‍പ്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തി.

ദിവസേന ശരാശരി 2 മുതല്‍ 2.5 ലിറ്റര്‍ വരെ കള്ള് ഉല്‍പ്പാദിപ്പിച്ചിരുന്ന തെങ്ങില്‍ നിന്ന് ഇപ്പോള്‍ 1-1.5 ലിറ്റര്‍ മാത്രമാണ് ലഭിക്കുന്നത്.

12 തെങ്ങുകളില്‍ നിന്ന് പ്രതിദിനം ലഭിച്ചിരുന്നത് 30ഓളം ലിറ്ററാണ്. ഇത് 18-20 ലിറ്ററായി കുറഞ്ഞു. ഏപ്രില്‍ പകുതിയോടെ ഉല്‍പ്പാദനം ഇതിലും കുറയാന്‍ സാധ്യതയുണ്ടെന്നാണ് കള്ള് ചെത്തുകാര്‍ പറയുന്നത്.

കള്ളിന്റെ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മായം ചേര്‍ത്ത കള്ള് വില്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് തടയാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണു എക്‌സൈസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News