ഉക്രെയ്ന് 620 മില്യണ്‍ ഡോളര്‍ പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് യുകെ

  • യുദ്ധത്തില്‍ മുന്നേറുന്ന റഷ്യന്‍ സേനയെ പിടിച്ചുനിര്‍ത്താന്‍ ഉക്രെയ്ന്‍ ബുദ്ധിമുട്ടുമ്പോഴാണ് ഈ സഹായം
  • ഉക്രെയ്ന്‍ പ്രതിരോധത്തിന് യുകെയുടെ ഉറച്ച പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു
  • കയറ്റുമതിയില്‍ ബ്രിട്ടീഷ് സ്റ്റോം ഷാഡോ ലോംഗ് റേഞ്ച് മിസൈലുകള്‍ ഉള്‍പ്പെടും

Update: 2024-04-23 12:00 GMT

ഉക്രെയ്ന് ദീര്‍ഘദൂര മിസൈലുകളും നാല് മില്യണ്‍ വെടിയുണ്ടകളും ഉള്‍പ്പെടെ യുകെ 620 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സാമഗ്രികള്‍ യുകെ വാഗ്ദാനം ചെയ്തു. യുദ്ധത്തില്‍ മുന്നേറുന്ന റഷ്യന്‍ സേനയെ പിടിച്ചുനിര്‍ത്താന്‍ ഉക്രെയ്ന്‍ ബുദ്ധിമുട്ടുമ്പോഴാണ് ഈ സഹായം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചൊവ്വാഴ്ച രാവിലെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ച് സഹായം സ്ഥിരീകരിച്ചു.

ഉക്രെയ്ന്‍ പ്രതിരോധത്തിന് യുകെയുടെ ഉറച്ച പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

400 വാഹനങ്ങള്‍, 60 ബോട്ടുകള്‍, 1,600 യുദ്ധോപകരണങ്ങള്‍, 4 ദശലക്ഷം വെടിയുണ്ടകള്‍ എന്നിവയുള്‍പ്പെടെ 500 ദശലക്ഷം പൗണ്ട് (620 ദശലക്ഷം ഡോളര്‍, 580 ദശലക്ഷം യൂറോ) പുതിയ ബ്രിട്ടീഷ് സൈനിക സപ്ലൈകളില്‍ സുനക്് പ്രഖ്യാപിക്കുമെന്ന് സന്ദര്‍ശനത്തിന് മുമ്പ് യുകെ സര്‍ക്കാര്‍ അറിയിച്ചു.

കയറ്റുമതിയില്‍ ബ്രിട്ടീഷ് സ്റ്റോം ഷാഡോ ലോംഗ് റേഞ്ച് മിസൈലുകള്‍ ഉള്‍പ്പെടും. അവയ്ക്ക് ഏകദേശം 150 മൈല്‍ ദൂരപരിധിയുണ്ട്. റഷ്യന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതില്‍ ഇത് ഫലപ്രദമാണ്. യുകെയുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് പ്രസിഡന്റ് സെലെന്‍സ്‌കി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു, പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ പോരാടുന്ന സാധാരണ ഉക്രേനിയക്കാര്‍ക്ക് പുതിയ സൈനിക സഹായം ഭൗതികമായ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News