ടെമാസെക് 1162 കോടി രൂപ ഒല ഇലക്ട്രിക്കിൽ നിക്ഷേപിച്ചു

  • ഐപിഒ വഴി 8300 കോടി രൂപ സ്വരൂപിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിട്ടിരിക്കുന്നത്.
  • കഴിഞ്ഞ വർഷം 500 കോടി ഡോളർ മൂല്യമാണ് ഒലയ്ക്കു കണക്കാക്കിയിരുന്നത്

Update: 2023-09-07 12:44 GMT

സിംഗപ്പൂർ ആസ്ഥാനമായുള്ള ടെമാസെക്,  ഇ-സ്‌കൂട്ടർ നിർമ്മാതാക്കളായ  ഒല ഇലക്ട്രിക്കിൽ  1162 കോടി രൂപ നിക്ഷേപിച്ചു. കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിന് മുന്നോടിയായിട്ടാണ ഈ ഫണ്ടിംഗ്.  ഐപിഒ വഴി 8300 കോടി രൂപ സ്വരൂപിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭവിഷ് അഗർവാൾ സ്ഥാപിച്ചതും ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ളതുമായ ഒല ഇലക്ട്രിക്കിന് ഇ-സ്കൂട്ടർ വിപണിയില്‍ 32 ശതമാനം വിപണി വിഹിതമുണ്ട്. ആതർ എനർജി, ടിവിഎസ് മോട്ടോർ, ഹീറോ ഇലക്ട്രിക് തുടങ്ങയവ ഈ മേഖലയിലുള്ള മറ്റു കമ്പനികളാണ്.

കഴിഞ്ഞ വർഷം 500  കോടി ഡോളർ മൂല്യമാണ് ഒലയ്ക്കു കണക്കാക്കിയിരുന്നത്. 2023 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ  കമ്പനി ഏതാണ്ട് 95,000 ഇ-സ്കൂട്ടറുകൾ വിറ്റു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ  കമ്പനി 278 കോടി രൂപ വരുമാനത്തിൽ112.88 കോടി രൂപയുടെ നഷ്ടമാണ് കാണിച്ചത്.

2030 ആകുമ്പോഴേക്കും ഇരുചക്രവാഹന വിൽപ്പനയുടെ 70 ശതമാനവും ഇലക്ട്രിക്  ആക്കുവാനാണ് ഇന്ത്യൻ സർക്കാർ  ലക്ഷ്യമിടുന്നത്.

Tags:    

Similar News