പോളണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ടിസിഎസ്

  • ഡെലിവറി സെന്റര്‍ മേഖലയിലെ മൊത്തത്തിലുള്ള വളര്‍ച്ചയെ പിന്തുണയ്ക്കും
  • ഡെലിവറി സെന്റര്‍ ഐസിടി വ്യവസായത്തിലെ വൈദഗ്ധ്യമുള്ള ടാലന്റ് പൂളിലേക്ക് പ്രവേശിക്കാന്‍ ടിസിഎസിനെ അനുവദിക്കും

Update: 2024-09-20 09:23 GMT

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പോളണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. വാഴ്‌സായില്‍ ഒരു പുതിയ ഡെലിവറി സെന്റര്‍ കമ്പനി തുറക്കുന്നു. അതുവഴി ഒരു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ തങ്ങളുടെ ജീവനക്കാരെ ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഒരു റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, പുതിയ ഡെലിവറി സെന്റര്‍ വ്യവസായങ്ങളിലും ടിസിഎസിന്റെ പ്രവര്‍ത്തനങ്ങളുടെ നെടുതൂണ്‍ ആയിരിക്കും. ഈ സെന്റര്‍ പോളിഷ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ഐസിടി) വ്യവസായത്തിലെ വൈദഗ്ധ്യമുള്ള ടാലന്റ് പൂളിലേക്ക് പ്രവേശിക്കാന്‍ ടിസിഎസിനെ അനുവദിക്കുകയും ചെയ്യും. ടിസിഎസിന്റെ പുതിയ ഡെലിവറി സെന്റര്‍ മേഖലയിലെ മൊത്തത്തിലുള്ള വളര്‍ച്ചയെ പിന്തുണയ്ക്കുന്നതായിരിക്കും.

പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്, യൂറോപ്പിന്റെ ടിസിഎസ് മേധാവി സപ്തഗിരി ചപ്പാലപ്പള്ളി, കിഴക്കന്‍ യൂറോപ്പിലെ ടിസിഎസ് ജനറല്‍ മാനേജര്‍ പ്രബല്‍ ദത്ത എന്നിവര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

പുതിയ കേന്ദ്രം ടിസിഎസിന്റെ യൂറോപ്യന്‍ ഡെലിവറി ശൃംഖലയില്‍ ചേരും. ഇത് യൂറോപ്പിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഹൈപ്പര്‍-കണക്റ്റഡ് സേവനങ്ങള്‍ വിതരണം ചെയ്യാന്‍ സഹായിക്കും.

പോളണ്ടില്‍ 2006ലാണ് ടിസിഎസ് പ്രവര്‍ത്തനം ആരംഭിച്ചത്.

Tags:    

Similar News