ഡ്രസ് കോഡ് കര്‍ശനമാക്കി ടിസിഎസ്; ഫുള്‍കൈ ഷര്‍ട്ടും ഫോര്‍മല്‍ ട്രൗസറുകളും ധരിക്കണം
തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ ബിസിനസ് കാഷ്വല്‍ വസ്ത്രങ്ങളും വെള്ളിയാഴ്ച സ്മാര്‍ട്ട് കാഷ്വല്‍ വസ്ത്രവും ധരിക്കണമെന്നാണു നിര്‍ദേശം
കോവിഡ്19നെ തുടര്‍ന്ന് സര്‍വസാധാരണമായിരുന്നു വര്‍ക്ക് ഫ്രം ഹോം. എന്നാല്‍ സമീപദിവസം വര്‍ക്ക് ഫ്രം ഹോം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അവസാനിപ്പിച്ചിരുന്നു. ദിവസവും ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.
ഇതിനു പുറമെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് കര്‍ശനമാക്കാനും തീരുമാനിച്ചു.
അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ ടിസിഎസ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ മിലിന്ദ് ലക്കാട്, ഡ്രസ് കോഡ് എല്ലാവരും പാലിക്കണമെന്ന് സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുകയും ചെയ്തു.
തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ ബിസിനസ് കാഷ്വല്‍ വസ്ത്രങ്ങളും വെള്ളിയാഴ്ച സ്മാര്‍ട്ട് കാഷ്വല്‍ വസ്ത്രവും ധരിക്കണമെന്നാണു നിര്‍ദേശം.
ഫുള്‍കൈ ഷര്‍ട്ടും, ഫോര്‍മല്‍ ട്രൗസറും, ഫോര്‍മല്‍ സ്‌കേര്‍ട്‌സും, സാരിയും, മുട്ടോളം നീളമുള്ള കുര്‍ത്തകളുമാണ് ബിസിനസ് കാഷ്വല്‍ വസ്ത്രങ്ങളായി ടിസിഎസ് പരിഗണിക്കുന്നത്.
സ്മാര്‍ട്ട് കാഷ്വല്‍ ട്രൗസര്‍, കാക്കീസ്, ചിനോസ്, സ്‌ട്രെയ്റ്റ് കട്ട് ആന്‍ഡ് ഫുള്‍ ലെംഗ്ത് ജീന്‍സ്, കുര്‍ത്തീസ്, പ്രിന്റഡ് ബ്ലൗസ്, സ്‌കേര്‍ട് എന്നിവയാണ് സ്മാര്‍ട്ട് കാഷ്വല്‍ വസ്ത്രങ്ങളായി പരിഗണിക്കുന്നത്.
ബിസിനസ്സ് മീറ്റിംഗുകള്‍, ക്ലയന്റ് സന്ദര്‍ശനങ്ങള്‍, ഫോറങ്ങള്‍, ടൗണ്‍ഹാളുകള്‍ അല്ലെങ്കില്‍ ഡ്രസ് കോഡ് വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ സ്ഥാപനത്തെ പ്രതിനിധീകരിക്കുമ്പോള്‍ ടിസിഎസ് ജീവനക്കാര്‍ ബിസിനസ് ഫോര്‍മലുകള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്.