ഈ വര്‍ഷം ഇരട്ട അക്ക ശമ്പള വര്‍ദ്ധനവിന് തയ്യാറെടുത്ത് ടിസിഎസ്

  • മികച്ച നേട്ടം കൈവരിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധനവുകള്‍ നല്‍കുന്ന വാര്‍ഷിക പാരമ്പര്യം തുടരുന്നതില്‍ സംതൃപ്തരാണെന്ന് കമ്പനി ചീഫ് എച്ച്ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കാട് പ്രകടിപ്പിച്ചു
  • പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വര്‍ദ്ധനവ് 4.5 ശതമാനം മുതല്‍ 7 ശതമാനം വരെ നല്‍കിയേക്കും
  • അസാധാരണമായ പ്രകടനം നടത്തുന്നവര്‍ക്ക് ഇരട്ട അക്ക വര്‍ദ്ധനവ് ലഭിക്കും
;

Update: 2024-04-13 06:32 GMT
ഈ വര്‍ഷം ഇരട്ട അക്ക ശമ്പള വര്‍ദ്ധനവിന് തയ്യാറെടുത്ത് ടിസിഎസ്
  • whatsapp icon

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഏപ്രിലില്‍ നിന്ന് ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ഇരട്ട അക്ക ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. മികച്ച നേട്ടം കൈവരിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധനവുകള്‍ നല്‍കുന്ന വാര്‍ഷിക പാരമ്പര്യം തുടരുന്നതില്‍ സംതൃപ്തരാണെന്ന് കമ്പനി ചീഫ് എച്ച്ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കാട് പ്രകടിപ്പിച്ചു.

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള വര്‍ദ്ധനവ് 4.5 ശതമാനം മുതല്‍ 7 ശതമാനം വരെ നല്‍കിയേക്കും.

അസാധാരണമായ പ്രകടനം നടത്തുന്നവര്‍ക്ക് ഇരട്ട അക്ക വര്‍ദ്ധനവ് ലഭിക്കും. ഈ വര്‍ഷം ഏകദേശം 40,000 പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ ടിസിഎസ് പദ്ധതിയിടുന്നുണ്ട്.

കഴിഞ്ഞ പാദത്തില്‍ നിയമനത്തില്‍ കുറവുണ്ടായതു കൂടാതെ ടിസിഎസ് 1,759 ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. സാമ്പത്തിക വര്‍ഷാവസാനം ഇത് 601,546 ആയി. മൂന്നാം പാദത്തില്‍ 5,680 ജീവനക്കാരുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഈ കുറവ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ഈ കുറവുകള്‍ ഉണ്ടായിരുന്നിട്ടും, ടിസിഎസ് മുന്‍ സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13,249 ജീവനക്കാരുടെ കുറവാണ്. ഒപ്പം 3.5% വരുമാന വളര്‍ച്ചയും കമ്പനി നേടി.

Tags:    

Similar News