5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു സൂപ്പര്‍ബോട്ടംസ്

  • ലോക് ക്യാപിറ്റലും ഷാര്‍പ് വെഞ്ചേഴ്‌സുമാണ് സീരീസ് എ1 ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്.
  • 2016 ലാണ് സൂപ്പര്‍ ബോട്ടംസ് ആരംഭിക്കുന്നത്.
  • നിക്ഷേപങ്ങള്‍ക്കൊണ്ട് ഉത്പന്ന നിര വൈവിധ്യവത്കരിക്കാനാണ്് ലക്ഷ്യമിടുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി.

Update: 2023-08-26 06:20 GMT

കൊച്ചി: ബേബി ആന്‍ഡ് മോം കെയര്‍ ബ്രാന്‍ഡായ സൂപ്പര്‍ബോട്ടംസ് സീരീസ് എ1 ഫണ്ടിംഗലൂടെ 5 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. ലോക് ക്യാപിറ്റലും ഷാര്‍പ് വെഞ്ചേഴ്‌സുമാണ് സീരീസ് എ1 ഫണ്ടിംഗിന് നേതൃത്വം നല്‍കിയത്. ഉത്പന്ന നിര വൈവിധ്യവത്കരിക്കാനാണ് ഫണ്ടിംഗിലൂടെ ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു.

കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് രക്ഷിതാക്കളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും. ലോക് കാപിറ്റല്‍, ഷാര്‍പ് വെഞ്ചേഴ്‌സ്, ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്ട്‌ണേഴ്‌സ്, സാമ കാപിറ്റല്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് പ്രധാന്യം നല്‍കുന്ന നിക്ഷേപകരുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

2016 ലാണ് പല്ലവി ഉതഗി സൂപ്പര്‍ബോട്ടംസ് ആരംഭിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആവശ്യമായ സുസ്ഥിരമായ ഉത്പന്നങ്ങള്‍ പുറത്തിറക്കിയാണ് ബേബി ആന്‍ഡ് മോം കെയര്‍ വിഭാഗത്തില്‍ തങ്ങളുടേതായ ഇടം കമ്പനി നേടിയെടുത്തത്.

Tags:    

Similar News