ബഹിരാകാശ വിപണി; ജപ്പാന്റെ സ്വകാര്യ മേഖലക്ക് തിരിച്ചടി

  • ദൗത്യം പരാജയപ്പെട്ടതോടെ പിന്തുണച്ച കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു
  • ഏറെപ്രാധാന്യമുണ്ടായിരുന്ന പരീക്ഷണമാണ് പാളിയത്
  • ജപ്പാനില്‍ സ്വകാര്യ മേഖലയില്‍നിന്നുള്ള ആദ്യ ബഹിരാകാശ ശ്രമമായിരുന്നു ഇത്

Update: 2024-03-13 05:46 GMT

വാണിജ്യ ബഹിരാകാശ മത്സരത്തില്‍ ചേരാനുള്ള ജപ്പാന്റെ സ്വകാര്യമേഖലയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. മേഖലയില്‍നിന്ന് വിക്ഷേപിക്കപ്പെട്ട അവരുടെ ആദ്യറോക്കറ്റ് വിക്ഷേപണത്തിനുപിന്നാലെ പൊട്ടിത്തെറിച്ചു.

ജാപ്പനീസ് സ്റ്റാര്‍ട്ടപ്പ് ആയ സ്പേസ് വണ്‍ കമ്പനി വികസിപ്പിച്ചെടുത്ത റോക്കറ്റ് സ്‌പേസ് പോര്‍ട്ട് കിയില്‍നിന്നാണ് വിക്ഷേപിക്കപ്പെട്ടത്. വിക്ഷേപണത്തിനു തൊട്ടുപിന്നാലെ കെയ്റോസ് എന്ന റോക്കറ്റ് പൊട്ടിത്തെറിക്കുകയും നിമിഷങ്ങള്‍ക്കകം തീപിടുത്തവുമുണ്ടായി.

59 അടി നീളമുള്ള റോക്കറ്റിന് നാല്-ഘട്ട ഖര ഇന്ധന ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ച് ചരിത്ര നേട്ടം കുറിക്കാനുള്ള ശ്രമമായിരുന്നു കമ്പനി നടത്തിയത്. ജപ്പാനില്‍ ഇതുവരെ സ്വകാര്യമേഖലയില്‍നിന്നും ബഹിരാകേശത്തേക്ക് ഒരു മുന്നേറ്റം നടത്തിയിട്ടില്ല. അതിനാല്‍ ഈ പരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.

പുരാതന ഗ്രീക്കില്‍ 'ശരിയായ നിമിഷം' എന്നായിരുന്നു കെയ്റോസ് എന്ന വാക്കിനര്‍ത്ഥം. ഇത് ഒരു ഔദ്യോഗിക ഉപഗ്രഹവും വഹിച്ചിരുന്നു. ലോഞ്ച് ഇവന്റില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ഒരു വലിയ പുക പ്രദേശത്തെ മൂടുന്നത് കാണാമായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ച്ച് 9 ന് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന വിക്ഷേപണം പ്രസ്തുത സ്ഥലപരിധിക്കുള്ളില്‍ ഒരു കപ്പല്‍ കണ്ടെത്തിയതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

കാനന്‍ ഇലക്ട്രോണിക്സ് ഇന്‍ക്., ഐഎച്ച്‌ഐ എയ്റോസ്പേസ് എഞ്ചിനീയറിംഗ് കമ്പനി, ഷിമിസു കോര്‍പ്പറേഷന്‍, ഡെവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാന്‍ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ 2018-ല്‍ സ്ഥാപിതമായ സ്പേസ് വണ്‍, വാണിജ്യ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി വളര്‍ന്നുവരുന്ന വിപണിയില്‍ ഇടംപിടിക്കാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പാണ്.

കെയ്റോസ് റോക്കറ്റ്, ജാപ്പനീസ് ദേശീയ ബഹിരാകാശ ഏജന്‍സിയായ ജാക്സയേക്കാള്‍ ചെറുതാണെങ്കിലും, വിപണിയിലെ ഒരു പ്രത്യേക വിഭാഗത്തെ പരിപാലിക്കുന്ന മത്സര വിലയും പതിവ് വിക്ഷേപണ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നതായിരുന്നു.

ഈ പരാജയം സ്പേസ് വണ്ണിന് മാത്രമല്ല, സ്ഫോടനത്തെത്തുടര്‍ന്ന് ഉടന്‍ തന്നെ ഓഹരികളില്‍ 13% ഇടിവുണ്ടായി. കമ്പനിയെ പിന്തുണച്ചവര്‍ക്കും തിരിച്ചടിയുണ്ടായി.

Tags:    

Similar News