കൊച്ചിയിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.6 മടങ്ങ് വര്‍ധനവ്

  • കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 3.6 മടങ്ങ് വര്‍ധനവുണ്ടായതായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു
  • 2024 ല്‍ കേരളത്തിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.7 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി
  • വനിതാ നിക്ഷേപകരില്‍ 72 ശതമാനവും സ്വതന്ത്രമായ നിക്ഷേപ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നു പഠനം വ്യക്തമാക്കുന്നു
;

Update: 2024-07-05 09:54 GMT
3.6 times increase in assets managed by women in Kochi
  • whatsapp icon

കൊച്ചിയിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 3.6 മടങ്ങ് വര്‍ധനവുണ്ടായതായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു. വനിതാ നിക്ഷേപകരുടെ എണ്ണത്തിലും 3.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി. 2019 മാര്‍ച്ച് 31 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള വിവരങ്ങളാണ് ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ വനിതാ നിക്ഷേപക സ്വഭാവത്തെ കുറിച്ചുള്ള 2024ലെ റിപ്പോര്‍ട്ട് വിശകലനം ചെയ്തത്. ഈ കാലയളവില്‍ കേരളത്തിലെ വനിതകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 3.7 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി.

വനിതാ നിക്ഷേപകരില്‍ 72 ശതമാനവും സ്വതന്ത്രമായ നിക്ഷേപ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നു പഠനം വ്യക്തമാക്കുന്നു. ഇപ്പോഴുള്ള ഈ സ്വതന്ത്ര തീരുമാനം കൈക്കൊള്ളുന്നതിനു മുന്‍പ് 70.4 ശതമാനം വനിതകളും പ്രൊഫഷണലുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും നിക്ഷേപ സംബന്ധിയായ ഉപദേശവും തേടുന്നുണ്ട്. മുന്‍കാല പ്രകടനങ്ങള്‍ അവരുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന മുഖ്യ ഘടകമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ നിക്ഷേപകരെ കുറിച്ചുള്ള തങ്ങളുടെ പഠനത്തിലൂടെ മനസിലാകുന്നത് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 30 ശതമാനം വനിതകളാണെന്നാണെന്ന് ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു. വനിതകളുടെ നിക്ഷേപ മുന്‍ഗണനകള്‍ കണക്കിലെടുത്തുള്ളതും അവരെ സാമ്പത്തിക രംഗത്തെ യാത്രയില്‍ ശാക്തീകരിക്കുന്നതുമായ പദ്ധതികള്‍ ആക്‌സിസ് എഎംസി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News