ഏഞ്ചല്‍ ടാക്സ് ഒഴിവാക്കിയത് സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കും

  • രാജ്യത്തിന്റെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും
  • വ്യവസായ ടൗണ്‍ഷിപ്പുകളിലൊന്ന്് മഹാരാഷ്ട്രയിലെന്നും ഗോയല്‍

Update: 2024-07-28 10:24 GMT

2012ല്‍ യുപിഎ സര്‍ക്കാര്‍ എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഏര്‍പ്പെടുത്തിയ ഏഞ്ചല്‍ ടാക്സ് എടുത്തുകളയുന്നത് സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചത് ചെറുകിട കൈത്തൊഴിലാളികളെ സഹായിക്കുക മാത്രമല്ല, രാജ്യത്തിന്റെ രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''2024-25 ബജറ്റ് എയ്ഞ്ചല്‍ ടാക്‌സ് എടുത്തുകളഞ്ഞു, അതിലൂടെ രാജ്യത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയും,'' വ്യവസായവുമായുള്ള ബജറ്റിന് ശേഷമുള്ള ആശയവിനിമയത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 12 വ്യവസായ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്ന് മഹാരാഷ്ട്രയിലായിരിക്കുമെന്നും വ്യവസായത്തിനും വ്യാപാരത്തിനും തൊഴിലവസരങ്ങളും ശക്തമായ ആവാസവ്യവസ്ഥയും സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വജ്രവ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ധാരാളം വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഡയമണ്ട് കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് വ്യവസായത്തില്‍ ഇന്ത്യ ഒരു ലോകനേതാവാണ്. രാജ്യത്ത് അസംസ്‌കൃത വജ്രങ്ങള്‍ വില്‍ക്കുന്ന വിദേശ ഖനന കമ്പനികള്‍ക്ക് സുരക്ഷിത ഹാര്‍ബര്‍ നിരക്കുകള്‍ ഇന്ത്യ നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News