സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ ചാഞ്ചാട്ടം; കര്‍ണാടകയില്‍ 24% ഇടിവെന്ന് റിപ്പോര്‍ട്ട്

  • കഴിഞ്ഞ വര്‍ഷം രാജ്യത്ത് സമാഹരിച്ച സ്റ്റാര്‍ട്ടപ്പ് ഫണ്ടിന്റെ 63% വും കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്ന്
  • കര്‍ണാടക ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗ് മന്ദഗതിയിലായത് ആശങ്കാജനകം

Update: 2025-02-06 06:45 GMT

കഴിഞ്ഞവര്‍ഷം കര്‍ണാടകയിലെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ 24 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്ത് മൊത്തത്തില്‍ ഈ മേഖലയിലെ ഫണ്ടിംഗില്‍ 5ശതമാനം ഉയര്‍ച്ച ഉണ്ടായതായും സ്റ്റാര്‍ട്ട്-അപ്പ് ഫണ്ടിംഗ് ട്രാക്കര്‍ ട്രാക്ക്സ്എന്‍ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിയന്ത്രണപരമായ അനിശ്ചിതത്വം, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ജിയോ-പൊളിറ്റിക്കല്‍ വൈരുദ്ധ്യങ്ങള്‍, വിതരണ ശൃംഖലയുടെ തടസ്സം എന്നിവ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ചാഞ്ചാട്ടത്തിന് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റം മൊത്തത്തില്‍ 11.6 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് സമാഹരിച്ചു. ഇത് 2023-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 11 ബില്യണ്‍ ഡോളറില്‍ നിന്ന് 5.4 ശതമാനം വര്‍ധിച്ചു.

കര്‍ണാടക കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ സമാഹരിച്ചത് 3.7 ബില്യണ്‍ ഡോളറാണ്. 2023ല്‍ ഇത് 4.9 ബില്യണായിരുന്നു സമാഹരിച്ചിരുന്നത്. 2022-ല്‍ സമാഹരിച്ച 11.7 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഇത് 68 ശതമാനം ഇടിവാണ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് സമാഹരിച്ച ഫണ്ടിന്റെ 63 ശതമാനത്തിലേറെയും കര്‍ണാടക, മഹാരാഷ്ട്ര ടെക് ഇക്കോസിസ്റ്റത്തിലെ ഫണ്ടിംഗില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ ഏറ്റവും ശക്തമായ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥ എന്ന നിലയില്‍, കര്‍ണാടക ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗ് മന്ദഗതിയിലായത് ആശങ്കാജനകമായ സൂചനയാണ്.

ഒരു സ്റ്റാര്‍ട്ടപ്പ് പണം സ്വരൂപിക്കുന്ന ആദ്യ ഘട്ടമായ സീഡ്-സ്റ്റേജ് റൗണ്ടുകളില്‍ ഫണ്ടിംഗ് 18 ശതമാനം കുറഞ്ഞു. 2024 ല്‍ വെറും 349 മില്യണ്‍ ഡോളര്‍ വന്നു, 2023 ല്‍ 428 മില്യണ്‍ ഡോളറും 2022 ല്‍ 719 മില്യണ്‍ ഡോളറും ആയിരുന്നുവെന്ന് ഡാറ്റ കാണിക്കുന്നു.

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിലെ ഈ മാന്ദ്യം ബെംഗളൂരു ആസ്ഥാനമായുള്ള വലിയ കമ്പനികളെയും ബാധിക്കുമെന്ന് കരുതപ്പെടുന്നു. മൊത്തം 37.5 ബില്യണ്‍ ഡോളര്‍ രജിസ്റ്റര്‍ ചെയ്ത 2021 മുതല്‍ ഇന്ത്യയിലേക്കുള്ള ഫണ്ടിംഗ് ഒഴുക്ക് സ്ഥിരമായി കുറഞ്ഞുവെന്നും ഡാറ്റ കാണിക്കുന്നു. ഇത് 2022-ല്‍ 25.7 ബില്യണ്‍ ഡോളറായി കുറഞ്ഞു, 2023-ല്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, 2024-ല്‍ അത് 11.6 ബില്യണ്‍ ഡോളറായി കുറഞ്ഞു. 

Tags:    

Similar News