വാട്‌സണ്‍എക്‌സ് ചലഞ്ചുമായി ഐബിഎമ്മും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും
- ജെനറേറ്റീവ് എ ഐ ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ഐ ബിഎമ്മും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് വാട്‌സണ്‍എക്‌സ് ഹാക്കത്തോണ്‍ നടത്തുന്നത്
- കെഎസ്‌ഐഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കുസാറ്റ്, കേരള സാങ്കേതിക സര്‍വകലാശാല എന്നിവരും ഹാക്കത്തോണില്‍ പങ്കാളികളാകും
- പാനല്‍ചര്‍ച്ചകള്‍, ആശയവിനിമയം, ഉത്പന്ന മാതൃകകള്‍ തുടങ്ങിയവ ഇതിലുണ്ടാകും
അടുത്ത മാസം കൊച്ചിയില്‍ നടക്കാനിരിക്കുന്ന ജെനറേറ്റീവ് എ ഐ ഉച്ചകോടിയ്ക്ക് മുന്നോടിയായി ഐ ബിഎമ്മും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് വാട്‌സണ്‍എക്‌സ് ഹാക്കത്തോണ്‍ നടത്തുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐബിഎമ്മിന്റെ ക്ലൗഡ് അധിഷ്ഠിത എഐ ഡാറ്റാ പ്ലാറ്റ്‌ഫോമായ വാട്‌സണ്‍എക്‌സില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. https://kochistartup.watsonx-challenge.ibm.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
കെഎസ്‌ഐഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കുസാറ്റ്, കേരള സാങ്കേതിക സര്‍വകലാശാല എന്നിവരും ഹാക്കത്തോണില്‍ പങ്കാളികളാകും.
ജെനറേറ്റീവ് എഐ മേഖലയിലെ പുത്തന്‍ പ്രവണതകള്‍, അവസരങ്ങള്‍, ജോലി സാധ്യതകള്‍ തുടങ്ങിയവ രാജ്യത്തെ യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ജെന്‍എഐ ഉച്ചകോടിയുടെ ലക്ഷ്യം. ഈ രംഗത്തെ അന്താരാഷ്ട്രവിദഗ്ധര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. പാനല്‍ചര്‍ച്ചകള്‍, ആശയവിനിമയം, ഉത്പന്ന മാതൃകകള്‍ തുടങ്ങിയവ ഇതിലുണ്ടാകും.