വനിതാ സംരംഭക സര്‍വേയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

  • 2019 ല്‍ വിമെന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റിന് തുടക്കം
  • വരാനിരിക്കുന്നത് 5ാം ലക്കം
  • സ്റ്റാര്‍ട്ടപ്പ് തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.

Update: 2024-05-08 11:44 GMT

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനാഗ്രഹിക്കുന്ന വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന സര്‍വേയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരം. കെഎസ് യുഎം സംഘടിപ്പിക്കുന്ന സര്‍വേയില്‍ ഈ രംഗത്തെ വനിതാ സംരംഭകരുടെ എല്ലാ അഭിപ്രായങ്ങള്‍ക്കും പ്രാധാന്യം നല്‍കാനാണ് ഈ ഉദ്യമത്തിലൂടെ ഉദ്ദേശിക്കുന്നത്. വനിതാ സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ നിന്നും വ്യവസായലോകത്തു നിന്നും എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്നും അതോടൊപ്പം ഈ രംഗത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും വേണ്ടിയാണ് സര്‍വേ.

https://ksum.in/Women_Survey എന്ന വെബ്‌സൈറ്റിലൂടെ വനിതാ സംരംഭകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, സ്റ്റാര്‍ട്ടപ്പ് തുടങ്ങാനാഗ്രഹിക്കുന്നവര്‍, നൂതനാശയമുള്ള വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം.

2019ലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിമെന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റിന് തുടക്കം കുറിച്ചത്. ഉച്ചകോടി അഞ്ചാം ലക്കത്തിലെത്തുമ്പോള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ വനിത സംരംഭകരുടെ പ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

Tags:    

Similar News