രാജ്യത്ത് 385 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യൂണികോണുകള്‍
- 1 ബില്യണ്‍ ഡോളര്‍ മൂല്യം മറികടന്നത് ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍
- ഈ വര്‍ഷം യൂണികോണ്‍ പദവി നേടിയത് ആതര്‍, മണിവ്യൂ, റാപ്പിഡോ, പെര്‍ഫിയോസ്, റേറ്റ്ഗെയിന്‍, ക്രുട്രിം, പോര്‍ട്ടര്‍ എന്നിവയാണ്
ഇന്ത്യന്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ സംയോജിത മൂല്യം 385 ബില്യണ്‍ ഡോളറിലെത്തി. ഏഴ് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ 1 ബില്യണ്‍ ഡോളര്‍ മൂല്യം മറികടന്നു.
അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം വെഞ്ച്വര്‍ ക്യാപിറ്റലിന്റെ പിന്തുണയുള്ള ടെക് ഇനീഷ്യല്‍ പബ്ലിക് ഓഫറുകള്‍ നല്‍കുന്ന മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ടെക്നോളജി മേഖലയില്‍ 13 എണ്ണം ഉള്‍പ്പെടെ 327 ഐപിഒകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്നത്. ആതര്‍, മണിവ്യൂ, റാപ്പിഡോ, പെര്‍ഫിയോസ്, റേറ്റ്ഗെയിന്‍, ക്രുട്രിം, പോര്‍ട്ടര്‍ എന്നിവയാണ് ഈ വര്‍ഷം യൂണികോണ്‍ പദവി നേടിയ ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍.
ഇന്ത്യന്‍ യൂണികോണുകളുടെ അഞ്ചിലൊന്നിന്റേയും ആസ്ഥാനം വിദേശത്താണ്. അതേസമയം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂണികോണ്‍ പദവി കൈവരിക്കാനുള്ള ശരാശരി സമയം 2023-ല്‍ 5.5 വര്‍ഷമായിരുന്നത് 2024-ല്‍ 11 വര്‍ഷമായി ഉയര്‍ന്നതായി വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഓറിയോസ് വെഞ്ച്വര്‍ പാര്‍ട്ണേഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ പൊതുജനങ്ങളില്‍ എത്താനുള്ള ശരാശരി സമയം കഴിഞ്ഞ വര്‍ഷം 12.5 വര്‍ഷത്തില്‍ നിന്ന് 13.4 വര്‍ഷമായി ഉയര്‍ന്നിരുന്നു.