വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായി സ്വിഗ്ഗി വീണ്ടുമെത്തുന്നു
- വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയന്‍ ഫുഡും ലഭ്യമായിരിക്കും
- 2019-ല്‍ ഈ സേവനം സ്വിഗ്ഗി ആരംഭിച്ചെങ്കിലും പിന്നീട് കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ഈ സേവനം അവസാനിപ്പിക്കുകയായിരുന്നു
- ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് സ്വിഗ്ഗി ഡെയ്‌ലി
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിഗ്ഗി, ഹോംസ്‌റ്റൈല്‍ മീല്‍ ഡെലിവറി സേവനമായ സ്വിഗ്ഗി ഡെയ്‌ലി പുനരാരംഭിക്കുന്നു.
2019-ല്‍ ഈ സേവനം സ്വിഗ്ഗി ആരംഭിച്ചെങ്കിലും പിന്നീട് കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ സേവനം അവസാനിപ്പിക്കുകയായിരുന്നു.
ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് സ്വിഗ്ഗി ഡെയ്‌ലി.
വളരെ ഫ്‌ളെക്‌സിബിള്‍ ആയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനുകള്‍ ഈ പദ്ധതിയിലുണ്ട്. ഇതുപ്രകാരം, കസ്റ്റമേഴ്‌സിന് മൂന്ന് ദിവസം മുതല്‍ ഒരു മാസം വരെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.
വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയന്‍ ഫുഡും ലഭ്യമായിരിക്കും.
പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന കിച്ചനുകള്‍, ഹോം ഷെഫുമാര്‍ എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി സ്വിഗ്ഗി നടപ്പിലാക്കുന്നത്.
സ്വിഗ്ഗിയുടെ വിപണിയിലെ എതിരാളിയായ സൊമാറ്റോയും എവരിഡേ എന്ന പേരില്‍ ഈ മാതൃകയില്‍ സേവനം ലഭ്യമാക്കുന്നുണ്ട്.