ഇന്ത്യയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നു.' മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴിൽ ഡൽഹിയിലാണ് ആദ്യ സർവീസ് നടത്തുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ വരെ സുരക്ഷിതമായ വേഗതയിലും 85 കിലോമീറ്റർ വരെ പ്രവർത്തന വേഗത്തിലും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക.
ഡൽഹി മെട്രോയുടെ മൂന്ന് ലൈനുകളിൽ രണ്ട് എക്സ്റ്റൻഷനുകളും പുതിയ ഗോൾഡ് ലൈൻ 10 ലും 64.67 കിലോമീറ്റർ വരെ വേഗതയിൽ ഇവ സഞ്ചരിക്കും. ഇന്ത്യയുടെ അഭിമാനമായ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ കീഴിൽ മെട്രോപോളിസ് ട്രെയിനുകൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്നത് ശ്രീ സിറ്റിയിലെ അൽസ്റ്റോമിൻ്റെ സൗകര്യത്തിലാണ്.
52 ട്രെയിൻ സെറ്റുകൾക്ക് വേണ്ടി 2022 നവംബറിലാണ് ഓർഡർ നൽകിയത്. പദ്ധതിയ്ക്ക് 312 ദശലക്ഷം യൂറോയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡൽഹി മെട്രോയുടെ ഫേസ് 4 വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രെയിനുകൾ എത്തുന്നത്.