വീണ്ടും മല്യക്ക് സെബിയുടെ പൂട്ട്

Update: 2024-07-27 11:38 GMT

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( സെബി ) വിജയ് മല്യയെ ഓഹരിവിപണിയിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കി. യുബിഎസ് എജിയിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന കണ്ടത്തെലിനെത്തുടർന്നാണ് നടപടി. 

യുണൈറ്റഡ് ബ്രൂവറീസിൻ്റെ മുൻ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിൻ്റെ (യുഎസ്എൽ) പ്രധാന ഓഹരി പങ്കാളിയുമായി മല്യ സ്വന്തം കമ്പനികളുടെ ഓഹരികൾ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടർന്നായിരുന്നു സെബി ചീഫ് ജനറൽ മാനേജർ അനിത അനൂപ് നടപടിയെടുത്തത്. വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്ഐഐ) യുബിഎസ് എജി വഴി ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകൾ നടന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ  വഞ്ചനാപരവും മാത്രമല്ല, സെക്യൂരിറ്റീസ് മാർക്കറ്റിൻ്റെ സമഗ്രതയ്ക്ക് ഭീഷണിയുമാണെന്നു അവർ പറഞ്ഞു.

സെബി റിപ്പോർട്ട് പ്രകാരം ഇത് മല്യയുടെ ആദ്യത്തെ വിലക്കല്ല.  യുഎസ്എല്ലിൻ്റെ ഓഹരികളിലെ ക്രമരഹിത വ്യാപാരവും അനുചിതമായ ഇടപാടുകളും കൈകാര്യം ചെയ്തതിന് 2018 ജൂൺ 1 മുതൽ മൂന്ന് വർഷത്തേക്ക് സെബി അദ്ദേഹത്തെ ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം  സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനം സെബി കണ്ടെത്തി. ഇത് വിപണി നിരോധനം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കാരണമായി.


 


Tags:    

Similar News