പുതിയ ഓര്‍ഡര്‍ നേടി, വെല്‍സ്പണ്‍ കോര്‍പ്പറേഷന്റെ സൗദി അസോസിയേറ്റ് കമ്പനി
- സ്റ്റീല്‍ പൈപ്പുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് കരാര്‍
- ഏകദേശം 512 കോടി രൂപയുടേതാണ് ഓര്‍ഡര്‍
- 30 മാസമാണ് കരാറിന്റെ കാലാവധി
അസോസിയേറ്റ് കമ്പനിയായ ഈസ്റ്റ് പൈപ്പ്‌സ് ഇന്റഗ്രേറ്റഡ് കമ്പനി ഫോര്‍ ഇന്‍ഡസ്ട്രി (ഇപിഐസി) ഏകദേശം 512 കോടി രൂപയുടെ ഓര്‍ഡര്‍ നേടിതായി വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സ്റ്റീല്‍ പൈപ്പുകള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് കരാര്‍. 30 മാസമാണ് കരാറിന്റെ കാലാവധി.
സൗദി അറേബ്യയിലെ എച്ച്എസ്എഡബ്ല്യു പൈപ്പുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഇപിഐസി 230 മില്യണ്‍ റിയാലില്‍ കൂടുതല്‍ മൂല്യമുള്ള സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പ്പറേഷനുമായാണ് കരാര്‍ ഒപ്പിട്ടത്.
കരാറിന്റെ സാമ്പത്തിക ആഘാതം 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വരെ പ്രതിഫലിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യയിലെ ഹെലിക്കല്‍ സബ്മെര്‍ജ്ഡ് ആര്‍ക്ക് വെല്‍ഡഡ് പൈപ്പുകളുടെ നിര്‍മ്മാതാക്കളാണ് ഇപിഐസി.