
എംപിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം. ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായാണ് ഉയര്‍ത്തിയത്. കൂടാതെ പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനമാണ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
മുന്‍ എംപിമാരുടെ പെന്‍ഷന്‍ 25,000ല്‍ നിന്ന് 31,000 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിൽ കൂടുതല്‍ കാലം എംപിമാരായവര്‍ക്ക് അധികം വരുന്ന ഓരോ വര്‍ഷത്തിനും 2000 രൂപ അധിക പെന്‍ഷന്‍ കിട്ടുമായിരുന്നു. ഈ തുക 2500 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. 2018ലാണ് എംപിമാരുടെ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും ഏറ്റവും ഒടുവില്‍ വര്‍ധിപ്പിച്ചത്.