രൂപയുടെ മൂല്യത്തിൽ ഇടിവ്; 36 പൈസയുടെ നഷ്ട്ടം

Update: 2025-03-10 15:56 GMT

രൂപയുടെ മൂല്യത്തിൽ ഇടിവ്. ഡോളറിനെതിരെ 36 പൈസ താഴ്ന്ന് രൂപയുടെ മൂല്യം 87.31 ൽ എത്തി. ഓഹരി വിപണിയും നഷ്ടത്തിലാണ്. സെൻസെക്സ് 217 പോയിൻ്റും നിഫ്റ്റി 92 പോയിൻ്റും താഴ്ന്നു.

ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വം ,വിദേശ ഫണ്ടുകളുടെ നിരന്തരമായ പിൻവലിക്കൽ, അസംസ്കൃത എണ്ണ വിലയിലെ അസ്ഥിരത എന്നിവയാണ് രൂപയുടെ  ഇടിവിനു കാരണമായത്. ഇന്‍റര്‍ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ രൂപയുടെ മൂല്യം 87.24 ലാണ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയർന്ന് 86.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.15 ശതമാനം ഇടിഞ്ഞ് 103.65 എന്ന നിലയിലായിരുന്നു വ്യാപാരം. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.28 ശതമാനം ഉയർന്ന് 70.56 ഡോളറിലെത്തി.

ആഭ്യന്തര ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 217.41 പോയിന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 74,115.17 ലും നിഫ്റ്റി 92.20 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 22,460.30 ലും ക്ലോസ് ചെയ്തു.

Tags:    

Similar News