
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. ഇന്ന് 38 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 85.98 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം ആദ്യമായാണ് തുടര്‍ച്ചയായി ഇത്രയും ദിവസം രൂപ നേട്ടം കൈവരിക്കുന്നത്.
ഇന്റർബാങ്ക് വിദേശ വിനിമയ നിരക്കിൽ രൂപയുടെ മൂല്യം 86.26 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപ 1 പൈസ ഉയർന്ന് 86.36 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.19 ശതമാനം ഉയർന്ന് 104.04 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ബാരലിന് 0.29 ശതമാനം ഇടിഞ്ഞ് 71.79 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 557.45 പോയിന്റ് അഥവാ 0.73 ശതമാനം ഉയർന്ന് 76,905.51 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 159.75 പോയിന്റ് അഥവാ 0.69 ശതമാനം ഉയർന്ന് 23,350.40 പോയിന്റിൽ ക്ലോസ് ചെയ്തു.