രൂപയുടെ മൂല്യത്തിൽ ഇടിവ്. ഡോളറിനെതിരെ 47 പൈസ താഴ്ന്ന് രൂപയുടെ മൂല്യം 87.19 ൽ എത്തി. യുഎസ് വ്യാപാര താരിഫുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്. 86.83 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. ഇന്നലെ 86.72 ലാണ് രൂപ ക്ലോസ് ചെയ്തത്.
അതെ സമയം ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഉയർന്ന് 106.64 ൽ എത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.12 ശതമാനം കുറഞ്ഞ് ബാരലിന് 74.69 യുഎസ് ഡോളറിലെത്തി.