രൂപയുടെ മൂല്യത്തില്‍ ഇടിവ്; 12 പൈസയുടെ നഷ്ടം, മുന്നേറി ഓഹരി വിപണി

Update: 2025-03-06 15:30 GMT

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. 12 പൈസയുടെ നഷ്ടത്തോടെ 87.12 എന്ന നിലയിലേക്ക്‌ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാര താരിഫുകൾ സംബന്ധിച്ച അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ ഫണ്ട് പിൻവലിക്കലുമാണ് രൂപയെ ഇടിവിലേക്ക്‌ നയിച്ചത്. തുടർച്ചയായി മൂന്ന്‌ ദിവസം നേട്ടം രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് രൂപയുടെ മൂല്യം ഇടിയുന്നത്. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസയുടെ നേട്ടത്തോടെ 87.06 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.31 ശതമാനം കുറഞ്ഞ് 103.95 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 69.42 ഡോളറിലെത്തി.

ആഭ്യന്തര വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിനമാണ് സൂചികകൾ നേട്ടം രേഖപ്പെടുത്തിക്കൊണ്ട് വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 609.86 പോയിന്റ് അഥവാ 0.83 ശതമാനം ഉയർന്ന് 74,340.09 എന്ന ലെവലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 207.40 പോയിന്റ് അഥവാ 0.93 ശതമാനം ഉയർന്ന് 22,544.70 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. 

Tags:    

Similar News