ഡോളറിനെതിരെ ഇന്നും കൂപ്പുകുത്തി രൂപ

Update: 2025-02-27 14:04 GMT

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. 6 പൈസയുടെ നഷ്ടത്തോടെ 87.17 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ ഇടിവിന്‌ കാരണമായത്.  ചൊവ്വാഴ്ച രൂപയുടെ മൂല്യം 47 പൈസ  ഇടിഞ്ഞ് 87.19 എന്ന നിലയിലാണ് അവസാനിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ കൂട്ടുമെന്ന പ്രഖ്യാപനവും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.17 ശതമാനം ഉയർന്ന് 106.59 എന്ന നിലയിലെത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.02 ശതമാനം ഉയർന്ന് ബാരലിന് 73.27 യുഎസ് ഡോളറിലെത്തി.

Tags:    

Similar News