മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ 100 കോടി രൂപ അനുവദിച്ചു

Update: 2025-03-22 09:03 GMT
rs 100 crore allocated to medical services corporation
  • whatsapp icon

 കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണ്‌ പണം അനുവദിച്ചത്‌.

ഈവർഷം ആകെ 606 കോടി രൂപയാണ്‌ കോർപറേഷന്‌ സഹായമായി നൽകിയത്‌. ബജറ്റ്‌ വിഹിതത്തിനുപുറമെ 250 കോടി രൂപ നൽകിയത്‌. ബജറ്റ്‌ വിഹിതത്തിനുപുറമെ 250 കോടി രൂപ നൽകി. 356 കോടി രൂപയായിരുന്നു ബജറ്റ്‌ വകയിരുത്തൽ. ഇതും, അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നു.

Tags:    

Similar News