3% മാത്രം വളര്‍ച്ച നേടി മെയ് മാസ റീട്ടെയില്‍ വില്‍പ്പന

  • 2024 മെയ് മാസത്തിലെ റീട്ടെയില്‍ വില്‍പ്പന രേഖപ്പെടുത്തിയത് 3% വളര്‍ച്ച
  • 2023 മെയ് മാസത്തെ വില്‍പ്പന നിലവാരവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേരിയ വളര്‍ച്ച
  • റീട്ടെയിലര്‍മാര്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിസിനസ്സ് പ്രതീക്ഷിക്കുകയാണ്

Update: 2024-06-19 08:45 GMT

റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍വേ പ്രകാരം 2024 മെയ് മാസത്തിലെ റീട്ടെയില്‍ വില്‍പ്പന രേഖപ്പെടുത്തിയത് 3% വളര്‍ച്ച. 2023 മെയ് മാസത്തെ വില്‍പ്പന നിലവാരവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേരിയ വളര്‍ച്ച.

അനിവാര്യ വസ്തുക്കളില്‍ ഉപഭോക്തൃ ചെലവുകള്‍ ജാഗ്രതയോടെ തുടരുമ്പോള്‍, ഭക്ഷണം, പലചരക്ക്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ നല്ല വളര്‍ച്ച കാണിക്കുന്നു. റീട്ടെയിലര്‍മാര്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിസിനസ്സ് പ്രതീക്ഷിക്കുകയാണ്. ജൂലൈയിലെ ബജറ്റ് അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും റീട്ടെയില്‍ മേഖലയിലെ കൂടുതല്‍ വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സിഇഒ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു.

മേഖലകളിലുടനീളമുള്ള റീട്ടെയില്‍ ബിസിനസുകള്‍ 2023 മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ വളര്‍ച്ച സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് 4% രേഖപ്പെടുത്തിയത്. കിഴക്ക്- പടിഞ്ഞാറന്‍ മേഖലയില്‍ 3% വും ഉത്തരേന്ത്യയില്‍ 2% വുമാണ് വളര്‍ച്ച കാണുന്നത്.

Tags:    

Similar News