സോപ്പു മുതൽ ടോയിലറ്റ് ക്ലീനർ വരെ, വീട്ടകങ്ങളിലെ നിറസാനിധ്യമാകാൻ റിലയൻസ്
കിരാന സ്റ്റോറുകൾ ഉൾപ്പെടെ എല്ലാ റീട്ടെയ്ലർമാർക്കും ഉത്പന്നങ്ങൾ ലഭ്യമാക്കും.
റിലയൻസ് റീട്ടെയ്ൽ വെഞ്ച്വർ ലിമിറ്റഡിന്റെ (ആർആർവിഎൽ ) കീഴിലുള്ള റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ്, എഫ് എംസിജി മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി ഭവന,വ്യക്തിഗത പരിചരണ ഉത്പന്നങ്ങൾ കൂടി വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ്. എഫ്എംസി ജിമേഖലയിൽ എച്ച് യുഎൽ, പി ആൻഡ് ജി, റെക്കിറ്റ് മുതലായ മറ്റു വമ്പന്മാരോടൊപ്പം മുൻ നിരയിലെത്തുന്നത് ലക്ഷ്യമിട്ടാണ് പോർട്ടഫോളിയോയിൽ കൂടുതൽ ഉത്പന്നങ്ങൾ ഉൾപ്പെടുത്തുന്നത്.
'ഗ്ലിമ്മർ' ബ്യൂട്ടി സോപ്പുകൾ, 'ഗെറ്റ് റിയൽ നാച്ചുറൽ' സോപ്പുകൾ, 'പ്യൂരിക്ക് ഹൈജീൻ സോപ്പുകൾ, 'ഡോസോ' ഡിഷ് വാഷ് ബാറുകളും ലിക്വിഡുകളും, 'ഹോംഗാർഡ്' ടോയ്ലറ്റ്, ഫ്ലോർ ക്ലീനർ, 'എൻസോ ലോൺട്രി' ഡിറ്റർജന്റ് പൗഡർ, ലിക്വിഡ്, ബാറുകൾ എന്നിവയാണ് ആർസിപിഎല്ലിന്റെ പോർട്ട്ഫോളിയോയിൽ കൂടുതലായി ഉൾപ്പെടുത്തിയത്.ഈ മാസമാദ്യം, 'കാമ്പ' എന്ന പാനീയം പുനരാരംഭിച്ച് കോള ബിസിനസിലേക്കും കമ്പനി സാനിധ്യം വിപുലീകരിച്ചിരുന്നു.
കിരണ സ്റ്റോറുകൾ ഉൾപ്പെടെ എല്ലാ റീട്ടെയ്ലർമാർക്കും ഉത്പന്നങ്ങൾ ലഭ്യമാക്കും.
ജനുവരിയിൽ 'ഇൻഡിപെൻഡൻസ്' എന്ന പേരിൽ കൺസ്യൂമർ ഉത്പന്നങ്ങളുടെ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. കൂടാതെ സൊസ്യോ ഹജൂരി സോഫ്റ്റ് ഡ്രിങ്ക്സ്, ലോട്ടസ് ചോക്ക്ലെറ്റ്സ്, മാലിബൻ ബിസ്കറ്റ് മുതലായ ബ്രാൻഡുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
മാതൃ കമ്പനിയായ ആർആർവിഎല്ലിന്റെ അനുബന്ധ സ്ഥാപനങ്ങളിലൂടെയും അഫിലിയേറ്റുകളിലൂടെയും 16500 സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഏകദേശം 2 ദശലക്ഷത്തിലധികം വ്യാപാരികളുമായി പങ്കാളിത്തവുമുണ്ട്.
ഒപ്പം ജിയോ മാർട്ട്, അജിയോ, നെറ്റ് മെയ്ഡ്സ്, സിവാമി മുതലായ ഓൺലൈൻ ചാനൽ വഴിയും ബിസിനസ്സ് നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റു വരവ് 1.99 ലക്ഷം കോടി രൂപയായിരുന്നു.