മുംബൈ: ഇടപാടുകള്‍ കൂടുതല്‍ ലളിതവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കുന്നതിന് ഓഹരികള്‍ ബൈബാക്ക് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് സെബി അംഗീകാരം നല്‍കി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കുള്ള ഭരണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും അനുമതി നല്‍കി.
ഇതിന്റെ ഭാഗമായി വിദേശ നിക്ഷേപകര്‍ക്ക് രജിസ്ട്രേഷനുള്ള കാലാവധി കുറച്ചിട്ടുണ്ട്. സ്റ്റോക്ക് ബ്രോക്കര്‍ നല്‍കുന്ന സേവനങ്ങളിലോ ഭരണപരമായോ മറ്റൊ എന്തിലെങ്കിലുമോ നിക്ഷേപകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് 'റിസ്‌ക് റിഡക്ഷന്‍ ആക്‌സസ് പ്ലാറ്റ്‌ഫോമും' അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റോക്ക് എക്‌സ്‌ചേ്ഞ്ച് വഴി കമ്പനികള്‍ ഓഹരികള്‍ വാങ്ങുന്നത് പക്ഷപാത നടപടികള്‍ക്ക് സാധ്യത തുറന്നിടുന്നതിനാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി കമ്പനികള്‍ ഓഹരികള്‍ വാങ്ങുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. ബൈബാക്ക് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്ന് സെബി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിന് പകരം ഇനി മുതല്‍ ടെന്‍ഡറിലൂടെ ഓഹരികള്‍ വാങ്ങുന്ന സംവിധാനം ഏര്‍പ്പെടുത്തും.