സെബി നടപടിയിലും ഇന്ത്യ വിടാന്‍ പദ്ധതിയില്ല: ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍
മുംബൈ: ഇന്ത്യ വിടുന്നില്ലെന്നും പ്രതിസന്ധിയിലായ ബ്രാന്‍ഡ് രാജ്യത്ത് പുനര്‍നിര്‍മ്മിക്കുമെന്നും അസറ്റ് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍. ഡെറ്റ് സ്‌കീമുകളിലെ സെബി നടപടിക്ക് ശേഷം ഇന്ത്യയില്‍ നിന്ന് പുറത്തുകടക്കുന്ന വിദേശ കമ്പനികളുടെ പാത പിന്തുടര്‍ന്ന് കമ്പനിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 26 വര്‍ഷത്തെ സാന്നിധ്യമുള്ള കമ്പനിക്ക് 20 ലക്ഷം നിക്ഷേപകരില്‍ നിന്ന് 56,000 കോടി രൂപയുടെ ആസ്തി മാനേജ്മെന്റിന് കീഴില്‍ (എയുഎം) ഉണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയമാംവിധം ലാഭകരമാണെന്നും ഇന്ത്യ വിഭാഗം പ്രസിഡന്റ് അവിനാഷ് സത്വലേക്കര്‍ പറഞ്ഞു.
മുംബൈ: ഇന്ത്യ വിടുന്നില്ലെന്നും പ്രതിസന്ധിയിലായ ബ്രാന്‍ഡ് രാജ്യത്ത് പുനര്‍നിര്‍മ്മിക്കുമെന്നും അസറ്റ് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍.
ഡെറ്റ് സ്‌കീമുകളിലെ സെബി നടപടിക്ക് ശേഷം ഇന്ത്യയില്‍ നിന്ന് പുറത്തുകടക്കുന്ന വിദേശ കമ്പനികളുടെ പാത പിന്തുടര്‍ന്ന് കമ്പനിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് 26 വര്‍ഷത്തെ സാന്നിധ്യമുള്ള കമ്പനിക്ക് 20 ലക്ഷം നിക്ഷേപകരില്‍ നിന്ന് 56,000 കോടി രൂപയുടെ ആസ്തി മാനേജ്മെന്റിന് കീഴില്‍ (എയുഎം) ഉണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവിശ്വസനീയമാംവിധം ലാഭകരമാണെന്നും ഇന്ത്യ വിഭാഗം പ്രസിഡന്റ് അവിനാഷ് സത്വലേക്കര്‍ പറഞ്ഞു.
2020 ഏപ്രിലില്‍ മൂന്ന് ലക്ഷം നിക്ഷേപകരില്‍ നിന്ന് 25,000 കോടി എയുഎം (അസറ്റ് അണ്ടർ മാനേജ്‌മന്റ്; AUM) ഉള്ള ആറ് ഡെറ്റ് സ്‌കീമുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് സെബി കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പകര്‍ച്ചവ്യാധി കാരണം പണലഭ്യത വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയിരുന്നു കമ്പനി ഈ നടപടിയ്ക്ക് മുതിര്‍ന്നത്.
ഇതേ തുടര്‍ന്ന് സെബി കമ്പനിയോട് പിഴയായി അഞ്ച് കോടി രൂപ നല്‍കാനും 22 മാസത്തെ നിക്ഷേപ മാനേജ്മെന്റും ഉപദേശക ഫീസും ആയി ശേഖരിച്ച 450 കോടി രൂപ തിരികെ നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ആറ് ഡെറ്റ് സ്കീമുകളുടെ നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് പുതിയ ഡെറ്റ് സ്‌കീമുകള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.