സ്വകാര്യ വായ്പയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച അപകടരമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
- സ്വകാര്യ വായ്പയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച അപകടരമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
- കഴിഞ്ഞ പത്ത് വര്‍ഷമായി ഈ വളര്‍ച്ച നാലിരട്ടിയായി
- വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക വിഘടനം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എന്നിവ ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണി
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ നാലിരട്ടിയിലധികം കുതിച്ചുയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍. ബാങ്കിതര വായ്പാ ദാതാക്കള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഉഭയകക്ഷി അടിസ്ഥാനത്തില്‍ സ്വകാര്യ വായ്പ നല്‍കുന്നതും ആര്‍ബിഐ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വര്‍ഷമായി ഈ വളര്‍ച്ച നാലിരട്ടിയായതായി സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറഞ്ഞു. സ്വകാര്യ ക്രെഡിറ്റിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ബാങ്കുകളുമായും നോണ്‍-ബാങ്കുകളുമായും വര്‍ദ്ധിച്ചുവരുന്ന പരസ്പരബന്ധവും അവയുടെ സുതാര്യതയില്ലായ്മയും അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കിതര വായ്പാദാതാക്കള്‍ പ്രധാനമായും ഉഭയകക്ഷി അടിസ്ഥാനത്തില്‍ ബിസിനസ്സുകള്‍ക്ക് സ്വകാര്യ വായ്പ നല്‍കുന്നുണ്ടെന്നും, കഴിഞ്ഞ 10 വര്‍ഷമായി നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ പറഞ്ഞു.
ആഗോള സാമ്പത്തിക സ്ഥിരതയ്ക്കുള്ള സാധ്യത മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നിരുന്നാലും, ആഗോള സാമ്പത്തിക വ്യവസ്ഥ വലിയ അപകടസാധ്യതകള്‍ അഭിമുഖീകരിക്കുന്നു, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികവുമായ വിഘടനം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.