പേടിഎം ബാങ്കിന് ആർ ബി ഐ യുടെ 5 കോടി പിഴ

Update: 2023-10-12 15:26 GMT

കെ വൈ സി യുടെ കാര്യത്തിൽ  ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനും, മറ്റു ചില വീഴ്ചകൾ കണ്ടെത്തിയതിനെയും  തുടർന്നും, ആർ ബി ഐ പേടിഎം  പയ്മെന്റ്സ് ബാങ്കിന് 5 കോടി പിഴയിട്ടു.

ആർ ബി ഐ നേരിട്ട് നടത്തിയ പരിശോധനയിലും, അത് നിയോഗിച്ച  ഓഡിറ്റോറിൻമാർ നടത്തിയ പരിശോധനയിലുമാണ് ഈ ക്രമക്കേടുകൾ  കണ്ടെത്തിയത്.

ബാങ്കിന്  അതിന്റെ സേവനം നൽകേണ്ട  ഒരു ഗുണഭോക്താവ് ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല. പണവിതരണ ഇടപാടുകൾ  സൂഷ്മമായി നിരീക്ഷിക്കുയോ , ഗുണഭോക്താക്കളുടെ  തിരിച്ചടവ് ശക്തിയെ കുറിച്ച് വിലയിരുത്തുകയോ ചെയ്തില്ല. അഡ്വാൻസ് അകൗണ്ട് സേവനം കിട്ടുന്ന ചില ഉപഭോക്താക്കളുടെ ദിവസ അവസാനം ഉണ്ടാകേണ്ട ബാലന്സിൽ കുറവ് വന്നു. സൈബർ സെക്യൂരിറ്റി സംബന്ധിച്ച ഒരു സംഭവം താമസിച്ചാണ് റിപ്പോർട്ട് ചെയ്തത് തുടങ്ങിയ വീഴ്ചകളാണ് ആർ ബി ഐ കണ്ടെത്തിയത്.   

ഇത് സംബന്ധിച്ചു ആർ ബി ഐ ബാങ്കിനോട് വിശദീകരണ൦ ചോദിച്ചിരുന്നു. മറുപടി തൃപ്തികരം അല്ലാത്തതിനാൽ  ബാങ്കിന്  പിഴ ഇടേണ്ടി വന്നു എന്ന് ആർ ബി ഐ ഒരു കുറിപ്പിൽ പറയുന്നു. 


Tags:    

Similar News