മണപ്പുറം ഫൈനാൻസിനും, ആക്സിസ് ബാങ്കിനും പിഴ ചുമത്തി ആർബിഐ

  • ഫിനാൻസ് ലിമിറ്റഡിന് 42.78 ലക്ഷം രൂപ പിഴ ചുമത്തി
  • ആക്‌സിസ് ബാങ്കിന് 90.92 ലക്ഷം രൂപ പിഴ ചുമത്തി
;

Update: 2023-11-16 16:50 GMT
rbi imposed fine on manappuram finance and axis bank
  • whatsapp icon

തൃശ്ശൂർ ആസ്ഥാനമായി പ്രവൃത്തിക്കുന്ന മണപ്പുറം ഫിനാൻസ് ലിമിറ്റഡിന് 42.78 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ. 2023 ഒക്ടോബർ 31-ലെ ഉത്തരവ് പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു പിഴ. 2022 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് കമ്പനിയിൽ നിയമപരമായ പരിശോധന ആർബിഐ നടത്തിയിരുന്നു.

പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം സൂപ്പർവൈസറി ലെറ്ററുകൾ, റിസ്‌ക് അസസ്‌മെന്റ് റിപ്പോർട്ടുകൾ, ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ, 2021 ഏപ്രിൽ 01 മുതൽ 2022 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കടം വാങ്ങിയവർ പണയം വച്ച സ്വർണ സാധനങ്ങൾ ലേലം ചെയ്ത് മിച്ച തുക ചില വായ്പക്കാർക്ക് നൽകുന്നതിൽ ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു എന്നതിനെ തുടർന്നായിരുന്നു പിഴ ഈടാക്കിയത്.

ആക്സിസ് ബാങ്ക് 

2023 നവംബർ 02 ലെ ഉത്തരവിലൂടെ, ആക്‌സിസ് ബാങ്ക് ലിമിറ്റഡിന്  90.92 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.  കെ‌വൈ‌സി നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഈടാക്കിയത്.

Tags:    

Similar News