A+ നേടി ആർബിഐ ഗവർണർ ഒന്നാമൻ
- എ പ്ലസ് റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് മേധാവികളിൽ ഏറ്റവും മുന്നിൽ ആണ് ശക്തികാന്തദാസ്.
- തോമസ് ജെ ജോർദാൻ (സ്വിറ്റ്സർലൻഡ് ) എൻഗുയെൻ തി ഹോങ് (വിയറ്റ്നാം ) എന്നിവരും എ പ്ലസ് റേറ്റിംഗ് ലഭിച്ചവരിൽ പെടും
- പ്രധാനമന്ത്രി ആർ ബി ഐ ഗവർണറെ അനുമോദിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനു എ പ്ലസ് നൽകി ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്ക് റിപ്പോർട്ട് കാർഡ്‌സ് 23 .എ പ്ലസ് റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് മേധാവികളിൽ ഏറ്റവും മുന്നിൽ ആണ് ശക്തികാന്തദാസ്.
ശക്തികാന്ത ദാസ് കൂടാതെ തോമസ് ജെ ജോർദാൻ (സ്വിറ്റ്സർലൻഡ് ) എൻഗുയെൻ തി ഹോങ് (വിയറ്റ്നാം ) എന്നിവരാണ് എ പ്ലസ് റേറ്റിംഗ് ലഭിച്ച മറ്റു സെൻട്രൽ ബാങ്ക് മേധാവികൾ.
ഒറിജിനാലിറ്റി, സർഗാത്മകത, സ്ഥിരത എന്നിവയിലൂടെ കൂടെയുള്ളവരെ മറികടന്ന സെൻട്രൽ ബാങ്ക് മേധാവികൾക്കാണ് അംഗീകാരം നൽകുന്നതെന്നും ഗ്ലോബൽ ഫിനാൻസ് പ്രതിനിധി പറഞ്ഞു
1994 മുതൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ട് യൂറോപ്യൻ യൂണിയൻ, ഈസ്റ്റൺ കാരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് സെൻട്രൽ ആഫ്രിക്കൻ സ്റ്റേറ്റ്സ് സെൻട്രൽ ബാങ്ക് ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടെ 101 പ്രധാന രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് മേധാവികളെ ഗ്രേഡ് ചെയ്യുന്നു.
ബ്രസീലിന്റെ രോബെറിട്ട കംപോസ് നേറ്റോ ഇസ്രായേലിന്റെ ആമിർ യാരോൺ, മൗറീഷ്യസിന്റെ ഹാർവേഷ് കുമാർ സീഗോളം, ന്യൂസീലാന്റിന്റെ അഡ്രിയൻ ഓർ, പരാ ഗ്വേ യുടെ ജോസ് സെന്ററോ സിൻറ, പെറുവിന്റെ ജൂലിയോ വലാർഡേ, തായ്‌വാൻറെ ചിന്ത ലോങ് യാങ് എന്നിവർക്ക് .A ഗ്രേഡ് ലഭിച്ചു
ഡിമാന്റിനെയും വിതരണ ശൃംഖലയേയും തടസപ്പെടുത്തുന്ന പണപെരുപ്പത്തിനെതിരെ പോരാടാൻ എല്ലാവരും സഹായത്തിനായി സെൻട്രൽ ബാങ്കുകളെ സമീപിക്കുന്നുവെന്ന് ഗ്ലോബൽ ഫിനാൻസ് സ്ഥാപകനും എഡിറ്റോറിയൽ ഡിറ്റക്ടറുമായ ജോസഫ് ഗിർറാപ്‌റ്റോ പറഞ്ഞു. റിപ്പോർട്ട് കാർഡിന്റെ റിപ്പോർട്ടിൽ മുന്നിൽ നിൽക്കുന്ന മൂന്നു സെട്രൽ ബാങ്ക് മേധാവികളും പണപ്പെരുപ്പത്തെ നേരിടുന്നതിൽ മികവ് കാട്ടി.
ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്ക് റിപ്പോർട്ട് കാർഡ് ശക്തി കാന്ത ദാസിനെ" എ " റേറ്റിംഗ് ചെയ്തതിൽ സന്തോഷമുണ്ടെന്നു ആർബിഐ എക്സിൽ പോസ്റ്റ് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സിൽലൂടെ ഗവർണറെ അനുമോദിച്ചു.
ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആർ ബി ഐ ഗവർണറുടെ സമർപ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ ശക്തിപ്പെടുത്തുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.