കൊശമറ്റം ഫിനാൻസിനു ആർ ബി ഐ യുടെ 13 .38 ലക്ഷത്തിന്റെ പിഴ

Update: 2023-11-03 15:54 GMT
13.38 Lakh fine by RBI on Koshamattam Finance
  • whatsapp icon

കോട്ടയം ആസ്ഥാനമായ കൊശമറ്റം ഫിനാൻസ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾക്കുള്ള ചില ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനു ആർ ബി ഐ 13 . 38 ലക്ഷം പിഴ ചുമത്തി. 

ആർ ബി ഐ നടത്തിയ വിവിധ പരിശോധനകളിൽ, കമ്പനി സ്വര്ണപ്പണയത്തെകുറിച്ചുള്ള വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകിയിട്ടില്ലെന്നും, 2021 - 22 സാമ്പത്തിക വര്ഷംചില വായ്പ്പകളിൽ LTV റെഷിയോ (പണയം വെച്ച വസ്‌തുവിന്റെ വിപണി വിലയും, അതിനു നൽകിയ വായ്‌പ്പയും തമ്മിലുള്ള അനുപാതം) 75 ശതമാനത്തിൽ നിലനിർത്തയിട്ടില്ലന്നും കണ്ടെത്തി.

തുടർന്ന് ആർ ബി ഐ പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടങ്കിൽ ബോധിപ്പിക്കുവാൻ കൊശമറ്റം  ഫിനനൻസിനു നോട്ടീസ് നൽകി. കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ആർ ബി ഐ കമ്പനിക്കു പിഴ ചുമത്തി, ആർ ബി ഐ ഒരു കുറിപ്പിൽ പറഞ്ഞു. .


Tags:    

Similar News