ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ

Update: 2024-10-17 10:22 GMT
indian railways has changed the train ticket booking rules
  • whatsapp icon

ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി റെയില്‍വേ വെട്ടിക്കുറച്ചു. ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. നേരത്തെ 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതുക്കിയ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഈ മാസം 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് പുതിയ നിയമം ബാധകമല്ല. പകല്‍ സമയങ്ങളില്‍ ഓടുന്ന താജ്‌ എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും നിയമം ബാധിക്കില്ല. കൂടാതെ, ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് കാലാവധി 365 ദിവസമായി തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു.

Tags:    

Similar News