പെന്‍ഷന്‍കാർക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് പെന്‍ഷനേഴ്സ് ലോഞ്ച്

  • മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കാന്‍ ശാഖകളില്‍ ഒരു പ്രത്യേക ഇടം സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പ്പാണിത്.
  • മുതിര്‍ന്നവര്‍ക്കായി ഡോര്‍സ്‌റ്റെപ് ബാങ്കിംഗ് പ്രോത്സാഹിപ്പിക്കും.

Update: 2023-08-23 10:05 GMT

ഡെല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി 'പെന്‍ഷനേഴ് ലോഞ്ച്' അവതരിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. പെന്‍ഷന്‍കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമായ സേവനങ്ങളെല്ലാം ഈ പ്രത്യേക ഇടത്തില്‍ ലഭ്യമാകും. മുതിര്‍ന്ന പൗരന്മാരുടെ ദിനത്തിലാണ് ഈ പ്രത്യേക പദ്ധതി പിഎന്‍ബി ആരംഭിച്ചത്.

നിലവില്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഡ്, ജയ്പൂര്‍, ഷിംല, വാരാണസി എന്നിവിടങ്ങളിലായി 11 പെന്‍ഷനേഴ്സ് ലോഞ്ചുകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ സംഭാവന നല്‍കിയിട്ടുള്ള പെന്‍ഷന്‍കാര്‍ പിഎന്‍ബിയുടെ ഉപഭോക്തൃ വിഭാഗത്തില്‍ പ്രധാനപ്പെട്ടവരാണ്. അവര്‍ക്ക് എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കാന്‍ ശാഖകളില്‍ ഒരു പ്രത്യേക ഇടം സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പ്പാണിതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എംഡിയും സിഇഒയുമായ അതുല്‍ കുമാര്‍ ഗോയല്‍ പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ടു. 

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യം, നിക്ഷേപം, ഇന്‍ഷുറന്‍സ്, ആരോഗ്യ പരിരക്ഷാ സ്‌കീമുകള്‍ എന്നിവയെല്ലാം വിപുലീകരിക്കുകയും. അവര്‍ക്കായി ഡോര്‍സ്‌റ്റെപ് ബാങ്കിങ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പിഎന്‍ബി അധികൃതര്‍ വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതിനായി ഡിജിറ്റല്‍ സംരംഭങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു ബുക്ക് ലെറ്റും (സ്പന്ദന്‍) പിഎന്‍ബി പുറത്തിറക്കി.

Tags:    

Similar News